നാടൻ ചേലിൽ ഐശ്വര്യലക്ഷ്മി; ശ്രദ്ധനേടി ‘കുമാരി’ സിനിമയിലെ ഗാനം

October 18, 2022

പൃഥ്വിരാജ് സുകുമാരൻ നായകനായ ‘രണം’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ നിർമൽ സഹദേവ് തന്റെ രണ്ടാം സംവിധാന സംരംഭമായ ‘കുമാരി’യുടെ റിലീസിന് ഒരുങ്ങുകയാണ്. ഐശ്വര്യ ലക്ഷ്മിയെ നായികയാക്കി ഒരു മിത്തോളജിക്കൽ ഹൊറർ ചിത്രമാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. തിയേറ്ററുകളിലേക്ക് എത്തുന്നതിന് മുന്നോടിയായി സിനിമയിലെ മനോഹരമായ ഒരു ഗാനം പ്രേക്ഷകരിലേക്ക് എത്തി.

‘മന്ദാരപ്പൂവേ..’ എന്ന ഗാനം പഴയകാലത്തിന്റെ ഓർമ്മകൾ മനസിലേക്ക് എത്തിക്കുന്ന തരത്തിലുള്ളതാണ്. ജോക്സ് ബിജോയ് സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ആവണി മൽഹാർ ആണ്. അതേസമയം, അടുത്തിടെ ‘കുമാരി’യുടെ ടീസർ പുറത്തിറക്കിയിരുന്നു. ഇത് ആളുകളിൽ നിന്ന് വളരെയധികം പ്രശംസ നേടിയിരുന്നു. മോളിവുഡിലേക്ക് പുരാണ ഭീതിയുടെ ഒരു പുതിയ ശൈലി കൊണ്ടുവരാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നതെന്ന് ടീസറിൽ നിന്ന് ഉറപ്പാണ്. കൂടാതെ, ഐശ്വര്യ ലക്ഷ്മിയുടെ ‘കുമാരി’ എന്ന കഥാപാത്രത്തിന്റെ വീക്ഷണകോണിൽ നിന്ന് സിനിമ മുന്നോട്ട് പോകുന്നു.

Read Also: ഗൃഹാതുരമായ ഓർമ്മകളുണർത്തി ഒരു മനോഹര ചിത്രം; ‘ഇടം’ ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു

ദി ഫ്രഷ് ലൈം സോഡാസിന്റെ ബാന്നറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം, സംഗീതം ജേക്സ് ബിജോയ്, എഡിറ്റർ ആൻഡ് കളറിസ്റ്റ് ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, മേക്ക്‌അപ്പ് അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം സ്റ്റെഫി സേവിയർ, ലിറിക്‌സ് കൈതപ്രം, ജ്യോതിസ് കാശി, ജോ പോൾ, ചീഫ് അസ്സോസിയേറ്റ് ബോബി സത്യശീലൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പാ, വി എഫ് എക്സ് സനന്ത് ടി ജി, വിശാൽ ടോം ഫിലിപ്പ്, സ്റ്റണ്ട്സ് ദിലീപ് സുബ്ബരായൻ, സൗണ്ട് മിക്സിങ് അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ സിങ്ക് മീഡിയ, സ്റ്റിൽസ് സഹൽ ഹമീദ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, ഡിസൈൻ ഓൾഡ് മംഗ്‌സ്.

Story highlights- kumari movie first song