“ഈ ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ..”; പാട്ടുവേദിയിൽ ഒരു മമ്മൂക്ക ഫാൻ
പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായ ഫ്ളവേഴ്സ് ടോപ് സിംഗർ മൂന്നാം സീസണിലേക്ക് കടന്നിരിക്കുകയാണ്. അമ്പരപ്പിക്കുന്ന പ്രതിഭയുള്ള ഒരു കൂട്ടം കുരുന്നു ഗായകരാണ് മൂന്നാം സീസണിലും ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്.
ഇപ്പോൾ മൂന്നാം സീസണിലെ മത്സരാർത്ഥിയായ ഒരു കൊച്ചു ഗായകന്റെ വേദിയിലെ നിമിഷങ്ങളാണ് ശ്രദ്ധേയമായി മാറുന്നത്. വിധികർത്താക്കളെ പൊട്ടിച്ചിരിപ്പിച്ച കൊച്ചു മിടുക്കന് ബാബുമോൻ എന്നൊരു പേരും വേദി നൽകി. താൻ മമ്മൂട്ടി ഫാനാണെന്ന് കൊച്ചു ഗായകൻ പറഞ്ഞതോടെ താരത്തിന്റെ ഒരു ഡയലോഗ് പറയണമെന്നായി വിധികർത്താക്കൾ. ഇതോടെ മമ്മൂട്ടിയുടെ “ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ” എന്ന പ്രശസ്ത ഡയലോഗ് ആക്ഷനോടെ വേദിയിൽ പറയുകയായിരുന്നു ഈ കുഞ്ഞു മിടുക്കൻ.
അതേ സമയം സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്ളവേഴ്സ് ടോപ് സിംഗർ സീസൺ 2 ജേതാവായി മാറുകയായിരുന്നു. തിരുവോണ ദിനത്തിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട സംഗീത മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച കുഞ്ഞു ഗായകരിൽ നിന്നും ഒരാളെ വിജയിയായി തിരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നു.
Read More: ‘ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി..’- ഹൃദ്യമായി പാടി ജയറാം
മികച്ച ആലാപനത്തിലൂടെ വേദിയിൽ വിസ്മയം കാഴ്ച്ചവെയ്ക്കുന്ന പാട്ടുകാരനായിരുന്നു ഒന്നാം സ്ഥാനം നേടിയെടുത്ത ശ്രീനന്ദ്. ആലാപനത്തിനൊപ്പം ശ്രീനന്ദ് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. ഹൃദ്യമായ ആലാപനം കൊണ്ട് പാട്ടുവേദിയിൽ വിസ്മയം തീർത്ത പാട്ടുകാരിയാണ് ആൻ ബെൻസൺ. മികച്ച ആലാപനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടഗായികയായി മാറിയ ആൻ ബെൻസന്റെ പാട്ടിനും ആരാധകരേറെയായിരുന്നു. മൂന്നാം സ്ഥാനം നേടിയെടുത്ത അക്ഷിത് പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ്. അതിമനോഹരവും ഹൃദ്യവുമായ ഒട്ടേറെ പ്രകടനങ്ങളിലൂടെ വേദിയെ വിസ്മയിപ്പിച്ചിട്ടുണ്ട് ഈ കുഞ്ഞു ഗായകൻ.
Story Highlights: Mammootty little fan on stage