മഴ പാട്ടിൽ അലിഞ്ഞ് നിവിൻ പോളിയും അദിതി ബാലനും- ശ്രദ്ധനേടി ‘പടവെട്ട്’ സിനിമയിലെ ഗാനം

October 4, 2022

‘മഹാവീര്യർ’ എന്ന ഫാന്റസി ഡ്രാമ ചിത്രത്തിന് ശേഷം, നിവിൻ പോളി സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്ന ‘പടവെട്ട്’ എന്ന ചിത്രത്തിലൂടെ എത്തുകയാണ്. നിവിൻ പോളി, ഷൈൻ ടോം ചാക്കോ, കൂടാതെ മലയാള സിനിമാ വ്യവസായത്തിലെ മറ്റ് നിരവധി പ്രമുഖർ ഉൾപ്പെടുന്ന വളരെ ആവേശകരവും ആകർഷകവുമായ സിനിമയിലെ മനോഹരമായ ഒരു ഗാനം പ്രേക്ഷകരിലേക്ക് എത്തി.

ലിജു കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിച്ച ‘പടവെട്ട്’ പ്രേക്ഷകർക്ക് വളരെ സാമൂഹിക പ്രസക്തമായ ഒരു വിഷയം അവതരിപ്പിക്കുന്നു. ‘പടവെട്ടി’ന്റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയും സംഗീതം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയുമാണ്. പടവെട്ടിലെ ഗാനങ്ങളുടെ വരികൾ അൻവർ അലിയും കലാവിഭാഗം കൈകാര്യം ചെയ്യുന്നത് സുഭാഷ് കരുണുമാണ്.

Read Also: അതിരുകളില്ലാത്ത അമ്മയുടെ സ്നേഹം; സൈക്കിളിൽ തന്റെ കുഞ്ഞിനെ ചേർത്ത് വെച്ച് ഒരമ്മ-വിഡിയോ

നിവിൻ പോളി, അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, തുടങ്ങി നിരവധി താരങ്ങൾ ഉൾപ്പെടുന്ന ശക്തമായ താരനിരയാണ് ‘പടവെട്ട്’ എന്ന ചിത്രത്തിന്റേത്. അതേസമയം, നിവിൻ പോളി സംവിധായകൻ റോഷൻ ആൻഡ്രൂസിനൊപ്പം ‘സാറ്റർഡേ നൈറ്റ്’ എന്ന ചിത്രത്തിനായി ഒന്നിക്കുന്നു. പടവെട്ട് 2022 ഒക്ടോബർ 21-ന് നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Story highlights- Mazha Pattu Video Song