അന്ന ബെന്നിന്റെ വേഷത്തിൽ ജാൻവി കപൂർ- ‘മിലി’ ട്രെയ്‌ലർ

October 15, 2022

അന്ന ബെൻ കേന്ദ്ര കഥാപാത്രമായെത്തി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രം ‘ഹെലൻ’ ബോളിവുഡിലേക്ക് എത്തുമ്പോൾ നായികയായി എത്തുന്നത് ജാൻവി കപൂർ ആണ്. സിനിമയുടെ സംവിധായകനായ മാത്തുക്കുട്ടി സേവ്യർ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. മിലി എന്ന പേരിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി.

രാജ്കുമാർ റാവുവിനും വരുൺ ശർമ്മയ്ക്കുമൊപ്പമുള്ള ഹൊറർ കോമഡി റൂഹിയിലാണ് ജാൻവി കപൂർ അവസാനമായി അഭിനയിച്ചത്. 2018-ൽ ഇഷാൻ ഖട്ടറിനൊപ്പം ധടക് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടി, നെറ്റ്ഫ്ലിക്‌സിന്റെ ഗോസ്റ്റ് സ്റ്റോറീസ്, ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

read Also: മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പേരുകൾ ടാറ്റൂ ചെയ്‌ത്‌ യുവതി; സന്തോഷം കൊണ്ട് കരച്ചിലടക്കാനാവാതെ മുത്തച്ഛൻ-വിഡിയോ

നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്‌ത ചിത്രമാണ് ‘ഹെലൻ’. ഹെലൻ എന്ന പെൺകുട്ടി അപ്രതീക്ഷിതമായി കടന്നു പോകുന്ന പ്രതിസന്ധികളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. കന്നഡ സംവിധായകൻ ലോഹിത്, ഫ്രൈഡേ ഫിലിംസുമായി ചേർന്ന് സിൽവർ ട്രെയിൻ ഇന്റർനാഷ്ണലിന്റെ ബാനറിൽ ‘ഹെലൻ’ കന്നടയിൽ ഒരുക്കാനുള്ള അവകാശം നേരത്തെ സ്വന്തമാക്കിയിരുന്നു.

Story highlights- mili trailer