ആക്ഷൻ രംഗങ്ങളിൽ തിളങ്ങി ചിരഞ്ജീവി- ‘ലൂസിഫർ’ റീമേക്കിലെ ഗാനം ശ്രദ്ധനേടുന്നു

മലയാള സിനിമയായ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഗോഡ്ഫാദർ. ചിരഞ്ജീവി നായകനായ ചിത്രം ഒക്ടോബർ അഞ്ചിനാണ് തിയേറ്ററുകളിൽ എത്തിയത്. മലയാളത്തിലെ ഹിറ്റ് സംവിധാനം ചെയ്തത് പൃഥ്വിരാജ് സുകുമാരൻ ആയിരുന്നു. തെലുങ്കിൽ ആവശ്യമായ മാറ്റങ്ങളോടെയാണ് ചിത്രം എത്തിയത്. ഇപ്പോഴിതാ, ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഒരു ഗാനരംഗം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
ചിരഞ്ജീവി, സൽമാൻ ഖാൻ, നയൻതാര, പുരി ജഗന്നാഥ്, സത്യ ദേവ് എന്നിങ്ങനെ നീളുന്ന താരനിരയിൽ എത്തുന്ന ‘ഗോഡ് ഫാദറി’ലെ ‘നജഭജ’ എന്ന ഗാനത്തിന്റെ വിഡിയോ ആണ് എത്തിയിരിക്കുന്നത്. മോഹൻ രാജയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എ തമൻ സംഗീതം ഒരുക്കിയിരിക്കുന്നു.
അതേസമയം, ഗോഡ്ഫാദറിന്റെ പ്രമോഷൻ പരിപാടികൾക്കിടെ, ലൂസിഫറിലെ ചില ഭാഗങ്ങൾ തനിക്ക് ഇഷ്ടമായില്ലെന്നും എന്തോ അപൂർണ്ണമാണെന്ന് തോന്നിയെന്നും അതിനാലാണ് മാറ്റങ്ങൾ വരുത്തിയതെന്നും ചിരഞ്ജീവി പറഞ്ഞിരുന്നു. ലൂസിഫറിൽ നിന്ന് ഗോഡ്ഫാദറിലേക്ക് ചില മാറ്റങ്ങൾ വന്നു, അത് ഫാമിലി ആംഗിളിലാക്കി തെലുങ്ക് പ്രേക്ഷകർക്ക് അനുയോജ്യമായ രീതിയിൽ ഇമോഷണൽ ഡ്രാമയാക്കി.
Read also: ഉടമയുടെ മരണാനന്തര ചടങ്ങിൽ നൊമ്പരത്തോടെ തൊട്ടുവണങ്ങി ഒരു കുരങ്ങൻ- ഉള്ളുതൊടുന്ന കാഴ്ച
ലൂസിഫറിന്റെ ലോകമെമ്പാടുമുള്ള ഗ്രോസ് 130 കോടിയിൽ കൂടുതലാണ്. ഗോഡ്ഫാദർ ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്തിട്ടും 100 കോടിയിലേക്ക് എത്തുന്നതേയുള്ളു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Story highlights- ‘Najabhaja’ video song from ‘God Father’