കെജിഎഫിന് ശേഷം കാന്താരയുമായി പൃഥ്വിരാജ്; റിലീസ് ഒക്ടോബറിൽ തന്നെ
ഇന്ത്യൻ സിനിമയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് കന്നഡ സിനിമ ലോകം. നേരത്തെ കെജിഎഫ് ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്നും വലിയ പ്രശംസ ഏറ്റുവാങ്ങിയ സാൻഡൽവുഡ് ഇപ്പോൾ മറ്റൊരു ചിത്രത്തിലൂടെ വീണ്ടും ചർച്ചാവിഷയമാവുകയാണ്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കാന്താര എന്ന ചിത്രം വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്.
കന്നഡയിൽ ചിത്രം വലിയ ഹിറ്റായതോടെ ചിത്രത്തിന്റെ മറ്റ് ഭാഷാപതിപ്പുകളും പ്രദർശനത്തിനെത്തിക്കുകയാണ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ്. കാന്താരയുടെ മലയാളം പതിപ്പിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.
നടൻ പൃഥ്വിരാജാണ് ചിത്രം മലയാളത്തിൽ എത്തിക്കുന്നത്. കെജിഎഫിന്റെ രണ്ടാം ഭാഗവും പൃഥ്വിരാജ് തന്നെയാണ് കേരളത്തിൽ വിതരണം ചെയ്തത്. ഒക്ടോബർ 20 നാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.
#Kantara Malayalam version from 20th Oct! @hombalefilms @PrithvirajProd @shetty_rishab pic.twitter.com/GCUqM9gU5g
— Prithviraj Sukumaran (@PrithviOfficial) October 14, 2022
അതേ സമയം കെജിഎഫ് 2 വിന് ശേഷം കന്നഡ സിനിമയിൽ നിന്ന് പാൻ ഇന്ത്യൻ റിലീസായി എത്തി വലിയ ഹിറ്റായി മാറിയ രക്ഷിത് ഷെട്ടിയുടെ 777 ചാർളിയും പൃഥ്വിരാജ് തന്നെയാണ് മലയാളത്തിൽ എത്തിച്ചത്. വലിയ കാത്തിരിപ്പിനൊടുവിൽ ചിത്രം റിലീസ് ചെയ്തപ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷകരെ ഏറെ നൊമ്പരപ്പെടുത്തിയ ചിത്രം ഹൃദ്യമായ ഒരനുഭവവും സമ്മാനിക്കുകയായിരുന്നു.
Read More: ഗൃഹാതുരമായ ഓർമ്മകളുണർത്തി ഒരു മനോഹര ചിത്രം; ‘ഇടം’ ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു
ഒരു ഫീൽ ഗുഡ് മൂവിയായി ഒരുങ്ങിയ ചിത്രം കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി 5 ഭാഷകളിലാണ് പ്രദർശനത്തിനെത്തിയത്. തന്റെ പ്രൊഡക്ഷൻ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസിലൂടെയാണ് സൂപ്പർതാരം പൃഥ്വിരാജ് ‘777 ചാർളി’യുടെ മലയാള പതിപ്പിന്റെ വിതരണം നിർവഹിച്ചത്. കിരണ്‍രാജ് കെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം കോമഡി അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രമായിരുന്നു.
Story Highlights: Prithviraj will distribute kanthara in malayalam