‘ഇവർ മൂന്നുപേരെയും കൊണ്ട് തോറ്റു പോയതാണ് ഞാൻ..’-മക്കൾക്കൊപ്പമുള്ള ചിത്രവുമായി രമേഷ് പിഷാരടി

October 19, 2022

മലയാളികൾക്ക് ചിരിയുടെ അനന്തസാഗരം സമ്മാനിച്ച താരമാണ് രമേഷ് പിഷാരടി. അവതാരകനും, നടനും, സംവിധായകനുമായ രമേഷ് പിഷാരടി ടെലിവിഷൻ ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായത്. സമൂഹമാധ്യമങ്ങളിൽ സജീവമായ രമേഷ് പിഷാരടി രസകരമായ ക്യാപ്ഷനുകളിലൂടെയാണ് ശ്രദ്ധനേടുന്നത്. ഇപ്പോഴിതാ, മക്കൾക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് താരം.

‘യു സീ ദ ഐറണി, ഡോണ്ട് യു.. ഇവർ മൂന്നുപേരെയും കൊണ്ട് തോറ്റു പോയതാണ് ഞാൻ..’ എന്ന ക്യാപ്ഷനൊപ്പമാണ് രമേഷ് പിഷാരടി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മൂന്നു മക്കളാണ് രമേഷ് പിഷാരടിക്ക്. ഒരു മകളും രണ്ട് ആൺമക്കളും. മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തി പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഇത്തരത്തില്‍ ചിരി രസങ്ങള്‍ നിറച്ചുകൊണ്ട് പ്രേക്ഷകരോട് സംസാരിക്കുന്നതില്‍ മിടുക്കനാണ് മലയാളികളുടെ പ്രിയ താരം രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കുന്നതിലും താരം കേമനാണ്. 

READ ALSO: ഇന്ന് ഐഎസ്എൽ എൽ ക്ലാസിക്കോ; കേരള ബ്ലാസ്റ്റേഴ്‌സ്-എടികെ മോഹൻ ബഗാൻ മത്സരം അൽപസമയത്തിനകം

സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.

Story highlights- ramesh pisharady’s funny moments with kids