ഗാംഗുഭായിയുടെ ഹിറ്റ് ചുവടുകൾ ക്ലാസ്സിക്കൽ നൃത്തത്തിലേക്ക് പകർത്തി ശോഭന- വിഡിയോ
എത്ര വർഷം കഴിഞ്ഞാലും പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം നിലനിർത്തുക എന്നത് ഒരു അസാധാരണ അഭിനേതാവിന് മാത്രം സാധിക്കുന്ന ഒന്നാണ്. അതിന്റെ മകുടോദാഹരണമാണ് ശോഭന. ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലെ പ്രഗത്ഭയും, ഉൾക്കാഴ്ചയുള്ള അധ്യാപികയുമൊക്കെയാണെങ്കിലും ശോഭന മലയാളികൾക്ക് എന്നും ഗംഗയോ നാഗവല്ലിയോ ആണ്. ശോഭനയുടെ നൃത്തവിഡിയോകൾ വളരെയധികം ശ്രദ്ധ നേടാറുണ്ട്.
‘ഇപ്പോഴിതാ, മനോഹരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. രസകരമായ ബന്ധങ്ങൾ ഉണ്ടാക്കുന്നു..സിനിമയിൽ നിന്ന് പോലും ചില പരമ്പരാഗത ചലനങ്ങളുമായി നിങ്ങൾക്ക് ചില ബന്ധങ്ങൾ സൃഷ്ടിക്കാം.’- ശോഭന കുറിക്കുന്നു. ഗാംഗുഭായി എന്ന ചിത്രത്തിലെ ആലിയ ഭട്ടിന്റെ ചുവടുകൾ ക്ലാസിക്കൽ നൃത്തത്തിലേക്ക് ചേർക്കുകയാണ് നടി.
പൊന്നിയിൻ സെൽവനിലെ ‘ചോള ചോള..’ എന്ന ഗാനത്തിന് ശോഭനയും സംഘവും നൃത്തം ചെയ്യുന്ന വിഡിയോ അടുത്തിടെ ശ്രദ്ധേയമായിരുന്നു. ശോഭനയുടെ വേരുകൾ നൃത്തത്തിൽ നിന്ന് പിന്തുടർന്നതാണെങ്കിലും ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ പ്രശസ്തയായ അഭിനേതാവായാണ് പ്രേക്ഷകർ അന്നും ഇന്നും ശോഭനയെ തിരിച്ചറിയുന്നത്. മലയാളം, തമിഴ്, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലായി 225-ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ശോഭന എപ്പോഴും നൃത്തത്തിനായി ജീവിക്കുന്ന വ്യക്തിയാണ്.
Read Also: ഗൃഹാതുരമായ ഓർമ്മകളുണർത്തി ഒരു മനോഹര ചിത്രം; ‘ഇടം’ ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു
അതേസമയം, ഒരുകാലത്ത് മലയാളം, തമിഴ്, തെലുങ്ക്, തമിഴ്, കന്നഡ, ഇംഗ്ലീഷ് സിനിമകളിൽ സജീവമായിരുന്നു ശോഭന. മലയാളത്തിലും തമിഴിലുമായി നല്ല സിനിമകളുടെ ബാഹുല്യം ഉണ്ടായിരുന്നതിനാൽ എൺപതുകളിൽ എല്ലാവരുടെയും എന്നത്തേയും ഇന്നത്തെയും സ്വപ്നലോകമായ ബോളിവുഡ് സിനിമകളിൽ അഭിനയിക്കാൻ ശോഭന ആഗ്രഹിച്ചിരുന്നില്ല. മാധുരി ദീക്ഷിതിന്റെ ഒരു സിനിമ കണ്ടപ്പോൾ തനിക്ക് ആ വേഷം ചെയ്യാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്നുമാത്രമേ ആഗ്രഹിച്ചിട്ടുള്ളു എന്നും അല്ലാതെ ഹിന്ദി സിനിമകളിൽ അഭിനയിക്കാനുള്ള ആഗ്രഹം ഒരിക്കലും ഉണ്ടായിട്ടില്ല എന്നും നടി വളരെമുമ്പ് തന്നെ പങ്കുവെച്ചിരുന്നു. പിന്നീട് മൂന്നു ഹിന്ദി സിനിമകളിൽ നടി അഭിനയിച്ചു.
Story highlights- shobhana dance with students