‘ഈ ഗാനം എത്ര മനോഹരമാണെന്ന് ഞാൻ മനസ്സിലാക്കിയത് 25 വർഷങ്ങൾക്കിപ്പുറമാണ് ‘- വിഡിയോ പങ്കുവെച്ച് ശോഭന

October 26, 2022

അഭിനേത്രിയും നർത്തകിയുമായ ശോഭന തന്റെ കരിയറിൽ ഏറ്റവും പ്രശംസ നേടിയ ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ആ ചിത്രം കണ്ട വിശേഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി. ഈ കാഴ്ച്ചയിൽ ‘വരുവാനില്ലാരുമീ’ എന്ന ഗാനത്തിന്റെ മനോഹാരിതയെക്കുറിച്ചാണ് നടി പങ്കുവയ്ക്കുന്നത്. ചിത്രത്തിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ‘ഒരുമുറൈ’യ്ക്ക് ശേഷം ‘പഴംതമിഴ്’ ആണെന്നും എന്നാൽ, സിനിമ വീണ്ടും കണ്ടതോടെ ‘വരുവാനില്ലാരുമീ’ എന്ന ഗാനത്തിൽ മയങ്ങിപോയെന്നും ശോഭന കുറിക്കുന്നു.

‘വരുവാനില്ലാരുമീ… അത്രയും മനോഹരമായ വരികൾ.. ഞാൻ അടുത്തിടെ വീണ്ടും സിനിമ കണ്ടു, ഈ ഗാനം എത്ര മനോഹരമാണെന്ന് ഞാൻ മനസ്സിലാക്കി. അടുത്തത്.. ഈ മനോഹര ഗാനം ഇപ്പോഴേ ഞാൻ അഭിനന്ദിച്ചിട്ടുള്ളൂവെങ്കിലും, പ്രേക്ഷകർ വളരെ മുമ്പുതന്നെ അതിന്റെ സംഗീതമൂല്യം മനസ്സിലാക്കിയിട്ടുണ്ട്.
ചിത്രാജിയുടെ എത്ര ശ്രദ്ധേയമായ ആലാപനം ..എം ജി രാധാകൃഷ്ണൻ ചേട്ടനെ ഓർക്കുന്നു.. ശ്രീ മധു മുട്ടം വളരെ മനോഹരമായി എഴുതിയിരിക്കുന്നു…’- ശോഭനയുടെ വാക്കുകൾ.

Read Also: ഒടുവിൽ മോഹൻലാൽ തന്നെ പ്രഖ്യാപിച്ചു; ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമൊരുങ്ങുന്നു…

മധു മുട്ടം രചിച്ച ‘വരുവനില്ലാരുമീ’ എന്ന ഗാനം എം ജി രാധാകൃഷ്ണൻ സംഗീതം നൽകി കെ എസ് ചിത്ര ആലപിച്ചിരിക്കുന്നു.ആരാധകരുടെയും സിനിമാപ്രേമികളുടെയും കമന്റുകളാണ് ശോഭനയുടെ പോസ്റ്റിൽ നിറയുന്നത്.ഫാസിൽ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലർ ‘മണിച്ചിത്രത്താഴ്’ പുറത്തിറങ്ങി 28 വർഷങ്ങൾ പിന്നിട്ടിട്ടും ആരാധകരുടെ പ്രിയം നേടുകയാണ്. കൗതുകമുണർത്തുന്ന ഇതിവൃത്തം, താരനിര, അസാധാരണമായ പ്രകടനങ്ങൾ, സംഗീതം എന്നിവയെല്ലാം ചേർന്ന ഒരു മാസ്റ്റർപീസ് ആയിരുന്നു ഇത്.

story highlights- Shobhana revisiting manichithrathazhu