ആർക്കെങ്കിലും കേരളത്തിലെ ഈ കലാരൂപത്തെക്കുറിച്ച് അറിയാമോ? -ആരാധകരോട് അന്വേഷണവുമായി ശോഭന

October 7, 2022

അഭിനേത്രിയും നർത്തകിയുമായ ശോഭന ഒരു സോഷ്യൽ മീഡിയ ഉപയോക്താവുമാണ്. മാത്രമല്ല, പലപ്പോഴും തന്റെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ശോഭന ഒരു ചോദ്യമാണ് ഉന്നയിക്കുന്നത്. കേരളത്തിലെ ഒരു പ്രത്യേകതരം കലാരൂപത്തിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് ശോഭന ആരാധകരോട് ചോദ്യവുമായി എത്തുന്നത്.

‘ഈ പരേഡിലുള്ള വസ്ത്രത്തിന്റെയും രസത്തിന്റെയും വിശദാംശങ്ങളിൽ ആശ്ചര്യപ്പെടുകയാണ്.. ഈ ഗ്രൂപ്പ് ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല, ആർക്കെങ്കിലും ഈ വിചിത്ര കഥാപാത്രങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുമെങ്കിൽ പങ്കുവയ്ക്കുക..’- ശോഭന കുറിക്കുന്നു. കാവടിക്ക് സമാനമായ ഒരു കലാരൂപമാണ് വിഡിയോയിൽ ഉള്ളത്. എന്നാൽ എന്താണ് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. കേരളത്തിൽ നിന്നുള്ള ഒരു വിഡിയോ ആണെന്നത് മാത്രമാണ് ശോഭനയ്ക്ക് അറിയാവുന്നത്.

അതേസമയം, ചെന്നൈയിൽ കലാർപ്പണ എന്ന നൃത്ത വിദ്യാലയവുമായി സജീവമാണ് ശോഭന. ധാരാളം വിദ്യാർത്ഥികൾ ശോഭനയുടെ കീഴിൽ നിരവധി നൃത്തരൂപങ്ങൾ അഭ്യസിക്കുന്നുണ്ട്. നൃത്ത വിദ്യാലയത്തിൽ ശ്രദ്ധ ചെലുത്തുന്നതിനാൽ ചെന്നൈ കേന്ദ്രീകരിച്ചുള്ള സിനിമകളിൽ മാത്രമേ ശോഭന ഇപ്പോൾ അഭിനയിക്കാറുള്ളു. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ ചിത്രീകരണവും ചെന്നൈയിലേക്ക് മാറ്റിയത് ശോഭന അതിലുണ്ടാകണം എന്ന നിർബന്ധം സംവിധായകനായ അനൂപ് സത്യന് ഉണ്ടായിരുന്നതിനാലാണ്.

Read Also: “തെറ്റ് പറ്റിയതാണ്, ഇത് എല്ലാവരും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ..”; ജയസൂര്യയുടെ ഈശോയെ പ്രശംസിച്ച് പി.സി ജോർജ്

എത്ര വർഷം കഴിഞ്ഞാലും പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം നിലനിർത്തുക എന്നത് ഒരു അസാധാരണ അഭിനേതാവിന് മാത്രം സാധിക്കുന്ന ഒന്നാണ്. അതിന്റെ മകുടോദാഹരണമാണ് ശോഭന. ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലെ പ്രഗത്ഭയും, ഉൾക്കാഴ്ചയുള്ള അധ്യാപികയുമൊക്കെയാണെങ്കിലും ശോഭന മലയാളികൾക്ക് എന്നും ഗംഗയോ നാഗവല്ലിയോ ആണ്.

Story highlights- shobhana searching artist details