ടൊവിനോ തോമസിന്റെ നായികയായി കൃതി ഷെട്ടി- ‘അജയന്റെ രണ്ടാം മോഷണം’ ചിത്രീകരണം തുടങ്ങി
ടൊവിനോ തോമസ് നായകനായി എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ ചിത്രീകരണം ആരംഭിച്ചു. തമിഴ്നാട്ടിലെ കാരക്കുടിയിൽ നടന്ന ഔപചാരിക മുഹൂർത്ത പൂജയോടെ ഔദ്യോഗികമായി ആരംഭിക്കുകയായിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധനേടിയ കൃതി ഷെട്ടിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നടി പൂജ ചടങ്ങിൽ പങ്കെടുത്തത് കേരളീയ വേഷത്തിൽ ആയിരുന്നു. ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നവാഗതനായ ജിതിൻ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വരാനിരിക്കുന്ന ചിത്രം വിധ ഭാഷകളിലായി റിലീസ് ചെയ്യും. 1900, 1950, 1990 കാലഘട്ടങ്ങളിൽ നടക്കുന്നതാണ് സിനിമയുടെ കഥ. ഫാന്റസി, സാഹസികത, ത്രില്ലർ മോഡുകളിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു എന്റർടെയ്നറാണിത്. 1990 കളിലെ അജയന്റെ വീക്ഷണകോണിൽ നിന്നാണ് കഥ പറയുന്നത്.
അജയൻ, മണിയൻ, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് ‘അജയന്റെ രണ്ടാം മോഷണ’ത്തിൽ ടൊവിനോ തോമസ് എത്തുന്നത്. കുഞ്ഞിക്കേളു ഒരു കളരി ആശാൻ ആണ്. അതേസമയം മണിയൻ ആയോധനകലയിൽ കഴിവ് ഉപയോഗിക്കുന്ന ആളും, അജയൻ തന്റെ പട്ടണത്തിൽ അത് പഠിക്കുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന ഒരാളാണ്. ടൊവിനോ തോമസും ചിത്രത്തിന് വേണ്ടി കളരി പാഠങ്ങൾ പഠിച്ചിട്ടുണ്ട്.
അതേസമയം, സംവിധായകൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ആഷിഖ് ഉസ്മാൻ നിർമ്മിച്ച പുതിയ ചിത്രമായ തല്ലുമാലയിലാണ് ടൊവിനോ തോമസ് ഏറ്റവും ഒടുവിൽ വേഷമിട്ടത്. തന്റെ മുൻ ചിത്രങ്ങളിലെ ലുക്കുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ സ്റ്റൈലിഷും കൂളുമായ ലുക്കിലാണ് തല്ലുമാലയിൽ എത്തുന്നത്.‘തല്ലുമാല’ എന്ന സിനിമയിൽ കല്യാണി പ്രിയദർശനൊപ്പം ടൊവിനോ തോമസ് ആദ്യമായി വേഷമിടുകയാണ്. കൂടാതെ ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്മാൻ അവറാൻ എന്നിവരുൾപ്പെടെയുള്ള അഭിനേതാക്കളും വേഷമിടുന്നു.
Story highlights- Tovino Thomas’ ‘Ajayante Randam Moshanam’ starts rolling