‘ഈ യാത്രയിൽ എന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി..’- സിനിമയിൽ പത്തുവർഷം പൂർത്തിയാക്കി ടൊവിനോ തോമസ്

October 27, 2022

കഴിഞ്ഞ പത്തുവർഷം മലയാള സിനിമയിൽ യുവതാരങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിന് സാക്ഷ്യം വഹിച്ച കാലഘട്ടമാണ്. മലയാള സിനിമയിലെ ‘ന്യൂ ജനറേഷൻ’ യുഗം പിറക്കുകയായിരുന്നു അപ്പോൾ. നടൻ ടൊവിനോ തോമസും ഈ കാലഘട്ടത്തിൽ മലയാളസിനിമയിൽ പിറന്ന താരമാണ്. ഇപ്പോഴിതാ, അദ്ദേഹം സിനിമയിൽ പത്തുവർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഒപ്പം നിന്നവർക്കെല്ലാം നന്ദി പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ടൊവിനോ തോമസ്.

ടൊവിനോയുടെ വാക്കുകൾ;

’10 വർഷം മുമ്പ് ഈ ദിവസം,‘പ്രഭുവിന്റെ മക്കൾ’ റിലീസ് ചെയ്തു. ഒപ്പം ജീവിതം മാറിമറിഞ്ഞു. അതുവരെ ഒരു യാത്രയായിരുന്നു, അന്നുമുതൽ അത് മറ്റൊരു യാത്രയായി. നടനെന്ന നിലയിൽ 43 സിനിമകളുടെ ഭാഗമാകാനും ഒന്നിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. തിരിഞ്ഞുനോക്കുമ്പോൾ, ഈ വർഷങ്ങളിൽ എനിക്ക് ഇതിലും കൂടുതൽ അനുഗ്രഹം ലഭിക്കാനില്ലായിരുന്നു – എന്റെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള സ്നേഹത്താൽ, എന്റെ സഹപ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണയാൽ, ആരാധകരുടെയും സിനിമാ പ്രേമികളുടെയും സന്തോഷത്താൽ… തീർച്ചയായും മറുഭാഗവും അത്ഭുതങ്ങൾ ചെയ്തു – വിമർശനങ്ങളും പരിഹാസങ്ങളും ട്രോളുകളും… ഇന്ന്, ഈ 10 വർഷത്തിനിടയിൽ മാത്രമല്ല, എന്റെ ജീവിതത്തിൽ എന്തെങ്കിലും പങ്കുവഹിച്ച എല്ലാവർക്കും എന്റെ നന്ദി. എനിക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞതിനാൽ ഓരോ ദിവസവും ഒരു നേട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു. 10 വർഷം തീർച്ചയായും സവിശേഷമാണ്, പക്ഷേ എന്റെ പ്രിയപ്പെട്ടവരെ മനസ്സിലാക്കാനും തിരികെ നൽകാനും ഇനിയും കൂടുതൽ വഴികൾ ഉണ്ടാകുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.ഇനിയും സ്നേഹം നൽകൂ. പകരമായി ഞാൻ നിങ്ങൾക്ക് എന്റെ ഏറ്റവും മികച്ചത് നൽകും. ഒത്തിരി സ്നേഹം, ടൊവി’.

Read Also: “ഇതേതാ ഈ തത്തക്കുട്ടി..”; പാട്ടുവേദിയിലെ പൊട്ടിച്ചിരി നിമിഷം

ടൊവിനോ തോമസ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് എത്തിയത്. ഒരു ദുൽഖർ സൽമാൻ ചിത്രത്തിലെ അസ്സിസ്റ്റന്റ്റ് ആയി തുടങ്ങി, മറ്റൊരു ദുൽഖർ സൽമാൻ സിനിമയിൽ വില്ലനായി അരങ്ങേറ്റം കുറിച്ചു, ഹ്രസ്വ കഥാപാത്രങ്ങളിൽ എത്താനും മടിയുണ്ടായില്ല. ഒടുവിൽ ഒരു മുൻനിര താരമായി രൂപാന്തരപ്പെട്ടു. തല്ലുമാല എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തിയത്.

Story highlights- tovino thomas completes 10 years in cinema

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!