ഇത് ഡബിൾ മോഹനൻ..- ‘വിലായത്ത് ബുദ്ധ’യിലെ പൃഥ്വിരാജിനെ ലുക്ക് എത്തി
പൃഥ്വിരാജ് സുകുമാരൻ നായകനായ ‘വിലായത്ത് ബുദ്ധ’ സെപ്റ്റംബർ 17 ന് ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് താരം സെറ്റിൽ ജോയിൻ ചെയ്യുകയും ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. ഡബിൾ മോഹനൻ എന്ന തന്റെ കഥാപാത്രത്തിന്റെ ഒരു ചിത്രം അദ്ദേഹം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നു. ഫോട്ടോയിൽ, പൃഥ്വിരാജ് സുകുമാരൻ ഒരു മുഷിഞ്ഞ ഷർട്ടും ധോത്തിയും ധരിച്ച് ജീപ്പിൽ ഇരിക്കുന്നത് കാണാം.
‘വിലയത്ത് ബുദ്ധ’ അന്തരിച്ച സച്ചിയുടെ ഒരു പാഷൻ പ്രോജക്റ്റായിരുന്നു. ‘അനാർക്കലി’, ‘അയ്യപ്പനും കോശിയും’ എന്നീ ചിത്രങ്ങളിൽ സംവിധായകന്റെ അസോസിയേറ്റായി പ്രവർത്തിച്ച ജയൻ നമ്പ്യാരാണ് ഇപ്പോൾ ചിത്രം സംവിധാനം ചെയ്യുന്നത്. ജിആർ ഇന്ദുഗോപന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് വരാനിരിക്കുന്ന ചിത്രം ഒരുങ്ങുന്നത്.
#DoubleMohanan in #VilayathBuddha! @NambiarJayan @sandipsenan #urvasitheatres #GRIndugopan #RajeshPinnadan #sangeethsenan #ArvindKashyap @sreejithsarang @JxBe @poffactio pic.twitter.com/VbVJMQBp0g
— Prithviraj Sukumaran (@PrithviOfficial) October 22, 2022
Read Also: ഉടമയുടെ മരണാനന്തര ചടങ്ങിൽ നൊമ്പരത്തോടെ തൊട്ടുവണങ്ങി ഒരു കുരങ്ങൻ- ഉള്ളുതൊടുന്ന കാഴ്ച
ഭാസ്‌കരൻ മാസ്റ്ററെയും അദ്ദേഹത്തിന്റെ ശിഷ്യനായ ഡബിൾ മോഹനനെയും ചുറ്റിപ്പറ്റിയുള്ള ‘വിലായത്ത് ബുദ്ധ’ മറയൂരിലെ ഹൈറേഞ്ചിലാണ് ചിത്രീകരിക്കുന്നത്. ഭാസ്‌കരൻ മാസ്റ്റർ വ്യക്തിപരമായ കാരണത്താൽ തന്റെ മുറ്റത്ത് വിലായത്ത് ബുദ്ധൻ എന്ന് വിളിക്കപ്പെടുന്ന ഒരു ചന്ദനമരം വളർത്തുന്നു. മോഹനൻ തന്റെ അധ്യാപകനെ വെല്ലുവിളിച്ച് അത് വെട്ടിമാറ്റാൻ നടക്കുന്നു. കഥയിൽ നിന്നും വ്യത്യാസമുൾകൊണ്ടാണ് സിനിമ എത്തുക.
Story highlights- vilayath budha look