“എൻ കനവിൽ..”; പ്രണയത്തിന്റെയും വിരഹത്തിന്റെയും സംഗീതം പകരുന്ന 4 ഇയേഴ്സിലെ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ റിലീസ് ചെയ്തു
അതിമനോഹരമായ ഒരു പ്രണയ ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്. രഞ്ജിത് ശങ്കർ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 4 ഇയേഴ്സ് എന്ന ചിത്രത്തിലെ ഗാനമാണിത്. “എൻ കനവിൽ..” എന്ന് തുടങ്ങുന്ന ഗാനം അരുൺ അലത്ത്, സോണി മോഹൻ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നവംബർ 25 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്ലർ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. രണ്ട് മിനിറ്റ് മുപ്പത് സെക്കൻഡ് ദൈർഘ്യമാണ് ട്രെയ്ലറിനുള്ളത്. അഭിനേതാക്കളായ പ്രിയ പ്രകാശ് വാര്യരും സർജാനോ ഖാലിദും പ്രണയ ജോഡികളായ ഗായത്രിയെയും വിശാലിനേയും അവതരിപ്പിക്കുന്നു. പ്രണയത്തിനൊപ്പം വൈകാരികമായ ഒട്ടേറെ നിമിഷങ്ങളും ചിത്രത്തിലുണ്ടെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.
Read More: ‘തങ്കമേ, എപ്പോഴും എന്റെ ഉയിരും ഉലകവും..’- നയൻതാരയ്ക്ക് പിറന്നാൾ ആശംസിച്ച് വിഘ്നേഷ് ശിവൻ
ക്യാമ്പസിലെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഒരിടവേളയ്ക്ക് ശേഷം നടി പ്രിയ വാര്യർ മലയാളത്തിലേക്ക് മടങ്ങി വരുന്ന ചിത്രം കൂടിയാണിത്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസും എഡിറ്റിംഗ് വിഭാഗം സംഗീത് പ്രതാപുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഈ റൊമാന്റിക് ചിത്രത്തിന്റെ സംഗീത സംവിധാനം ശങ്കർ ശർമ്മയാണ്. ചിത്രത്തിലെ ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത് സാന്ദ്ര മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ എന്നിവർ ചേർന്നാണ്.
Story Highlights: 4 years song lyrical video released