എൺപതുകളിലെ താരങ്ങൾ വീണ്ടും ഒത്തുചേർന്നപ്പോൾ- “ക്ലാസ് ഓഫ് എയ്റ്റീസ്” സംഗമം

November 13, 2022

1980-കളിൽ ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളുടെ സംഘമാണ് “ക്ലാസ് ഓഫ് എയ്റ്റീസ്” ദക്ഷിണേന്ത്യയിലെ മുൻനിര അഭിനേതാക്കളായ ചിരഞ്ജീവി, മോഹൻലാൽ, ദഗ്ഗുബതി വെങ്കിടേഷ് എന്നിവരൊക്കെ ഉൾപ്പെടുന്ന സംഘം എല്ലാവർഷവും ഒത്തുചേരാറുണ്ട്. ഓരോ വർഷവും പ്രത്യേകം തീമിലാണ് ഈ പാർട്ടി നടക്കുന്നത്. ഇത്തവണയും പതിവുതെറ്റിക്കാതെ ഇവർ ഒത്തുചേർന്നിരിക്കുകയാണ്.

ഇത്തവണ ഓറഞ്ചും മഞ്ഞയും നിറങ്ങളിലുള്ള ഫ്ലോറൽ വസ്ത്രങ്ങളാണ് അധികവും ആളുകളും ധരിച്ചത്. മണിരത്നവും സുഹാസിനിയും ലിസിയും ചേർന്നാണ് ഇത്തരമൊരു കൂട്ടയ്മയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. ആദ്യം താരറാണിമാരുടെ മാത്രം സംഗമമായിരുന്ന ‘ക്ലാസ് ഓഫ് എയ്റ്റീസ്’ പിന്നീട് താരരാജാക്കന്മാരെ കൂടി ഉൾപ്പെടുത്തി വിപുലമാക്കുകയായിരുന്നു.

പൂർണിമ ഭാഗ്യരാജ്, ശോഭന, ഖുശ്‌ബു, ലിസി, സുമലത തുടങ്ങിയ മുൻനിര താരങ്ങളെല്ലാം ഈ സംഘത്തിലുണ്ട്. ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളുടെ സംഗമമാണ് ‘ക്ലാസ് ഓഫ് എയ്റ്റീസ്’. കഴിഞ്ഞ പത്ത് വർഷമായി എൺപതുകളിലെ താരങ്ങൾ ഒത്തുചേരാറുണ്ട്. ഏതെങ്കിലും പ്രത്യേക തീമിലാണ് ഇവരുടെ കൂടിച്ചേരൽ. ഇത്തവണയും പതിവ് തെറ്റിക്കാതെ നാല്പതോളം താരങ്ങൾ സംഗമത്തിനെത്തി. 

ചിരഞ്ജീവി,അനിൽകപൂർ,ജാക്കിഷ്റോഫ്,രാജ്കുമാർ,ഭാഗ്യരാജ്,നരേഷ്അനുപംഖേർ, അർജ്ജുൻ ഭാനുചന്ദർ,ശരത്കുമാർ ,അംബിക,മേനക,രാധ സുമലത,ലിസി,ശോഭന, രേവതി,സ്വപ്ന,പൂർണ്ണിമാജയറാം,സുഹാസിനി,ഖുശ്ബു,പൂനം,ധില്ലൻ,സരിത,രമ്യാകൃഷ്ണ,നദിയ, പത്മിനി കോലാപുരി എന്നിവരും ഒപ്പം മധുബാലയും വിദ്യാബാലനും പങ്കെടുത്തു.

Read Also: കലക്ടർ വിളിച്ചു; മലയാളി വിദ്യാർത്ഥിനിയുടെ പഠനച്ചിലവ് ഏറ്റെടുത്ത് അല്ലു അർജുൻ

2019ൽ ഇത്തവണ ചിരഞ്ജീവിയുടെ വീട്ടിലായിരുന്നു താരസംഗമം. ബ്ലാക്ക് ആൻഡ് ഗോൾഡ് കോമ്പിനേഷൻ ആയിരുന്നു തീം. എല്ലാവരും തീമിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ മോഹൻലാൽ, ജയറാം എന്നിവരൊന്നും ഒത്തുചേരലിന്റെ ഭാഗമായില്ല.

Story highlights- class of 80’s reunion 2022