‘ദൃശ്യം 2’ വിന്റെ ടൈറ്റില്‍ ട്രാക്ക് റിലീസ് ചെയ്‌തു; വലിയ പ്രതീക്ഷകളുമായി ബോളിവുഡ്

November 9, 2022

ദൃശ്യം 2 വിന്റെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുകയാണ്. നവംബർ 18 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അജയ് ദേവ്ഗൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വലിയ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ബോളിവുഡ്. കൊവിഡിന് ശേഷം വിജയ ചിത്രങ്ങൾ കുറഞ്ഞ ഹിന്ദി സിനിമ ലോകത്ത് ദൃശ്യം 2 വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് റിലീസ്‌ ചെയ്‌തിരിക്കുകയാണ്.

നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലർ വലിയ ശ്രദ്ധ നേടിയിരുന്നു. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രിയ ശരണ്‍, തബു, ഇഷിത് ദത്ത തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

അതേ സമയം ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ ചിത്രമാണ് ‘ദൃശ്യം.’ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടേറെ ഭാഷകളിലേക്ക് റീമേക്ക് ചെയ്‌തിരുന്നു. ചിത്രത്തിന്റെ വിവിധ ഭാഷാപതിപ്പുകൾ സൂപ്പർ ഹിറ്റുകളായി മാറിയിരുന്നു. ആദ്യ ഭാഗം വലിയ ഹിറ്റായതിനെ തുടർന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗവും റിലീസ് ചെയ്‌തിരുന്നു. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്‌ത ചിത്രം വലിയ വിജയമായി മാറിയിരുന്നു.

Read More: ‘ഇത് ഹൃദയം തകർക്കുന്നതും സത്യസന്ധമായി നിരാശാജനകവുമാണ്’- വെറുപ്പിനെതിരെ രശ്‌മിക മന്ദാന

ദൃശ്യത്തിന്റെ ആദ്യ ഭാഗം തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകള്‍ക്ക് പുറമേ സിംഹള, ചൈനീസ് ഭാഷകളിലും പല കാലങ്ങളിലായി റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അവയൊക്കെ വലിയ വിജയങ്ങളും നേടിയിരുന്നു. ഇന്തോനേഷ്യന്‍ ഭാഷയിലും ചിത്രം റീമേക്ക് ചെയ്യുന്നുവെന്ന് മലയാളം ഒറിജിനലിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് വെളിപ്പെടുത്തിയിരുന്നു. ‘ദൃശ്യ’ എന്ന പേരില്‍ കന്നഡയിലും തമിഴില്‍ ‘പാപനാശം’ എന്ന പേരിലുമായിരുന്നു ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്. പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ദൃശ്യം 2 വിന്റെ ഹിന്ദി പതിപ്പൊരുങ്ങുന്നത്.

Story Highlights: Drishyam 2 title track released

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!