ലോ ബജറ്റ് ഹൃത്വിക് റോഷനും ഐശ്വര്യ റായിയും- കുട്ടിക്കാല വിഡിയോയുമായി ഗൗരി കിഷൻ

96 എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ഗൗരി ജി കിഷൻ. കുട്ടി ജാനുവായി മനം കവർന്ന ഗൗരി പുതിയ ചിത്രങ്ങളുമായി തിരക്കിലാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഗൗരി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, കുട്ടിക്കാല വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.
ധൂം സിനിമയിലെ ഹിറ്റ് ഗാനത്തിന് സുഹൃത്തുക്കൾക്കൊപ്പം ചുവടുവയ്ക്കുന്ന വിഡിയോയാണ് നടി പങ്കുവെച്ചത്. ‘ലോ ബജറ്റ് ഹൃത്വിക് റോഷനും ഐശ്വര്യ റായിയും’ എന്ന ക്യാപ്ഷനും നൽകിയിട്ടുണ്ട്. ശിശുദിനത്തോട് അനുബന്ധിച്ചാണ് ഈ വിഡിയോ ഗൗരി പങ്കുവെച്ചത്.
ഗൗരിക്ക് വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ മികച്ച അവസരങ്ങളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. 96 തെലുങ്ക് റീമേക്ക് ആയ ജാനുവിലും ഗൗരി അതേവേഷത്തിൽ എത്തിയിരുന്നു. മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രവും മികച്ച അഭിപ്രായം നേടി.
ഇൻസ്റ്റയിൽ അഞ്ചരലക്ഷത്തോളം ഫോളോവേഴ്സുണ്ട് താരത്തിന്. പലപ്പോഴും ചിത്രങ്ങളും വിശേഷങ്ങളും താരം ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. വിജയ് നായകനായ മാസ്റ്റർ, ധനുഷ് ചിത്രം കർണൻ എന്നീ ചിത്രങ്ങളിലും ഗൗരി വേഷമിട്ടു.
Read Also: കലക്ടർ വിളിച്ചു; മലയാളി വിദ്യാർത്ഥിനിയുടെ പഠനച്ചിലവ് ഏറ്റെടുത്ത് അല്ലു അർജുൻ
തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത വിജയ ചിത്രങ്ങളിലൊന്നായിരുന്നു 96. റാമും ജാനുവുമായി വിജയ് സേതുപതിയും തൃഷയും അഭിനയിച്ച ചിത്രത്തിൽ തൃഷയുടെ ചെറുപ്പകാലമാണ് ഗൗരി അവതരിപ്പിച്ചത്. ഹൈസ്ക്കുളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര് 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമായിരുന്നു 96ല്‍ പറഞ്ഞത്. സംവിധായകന് തന്നെ തിരക്കഥയെഴുതിയ ചിത്രം പ്രേക്ഷകര്‍ക്ക് മികച്ചൊരു ദൃശ്യാനുഭവം തന്നെയായിരുന്നു സമ്മാനിച്ചിരുന്നത്.
Story highlights- gouri g kishan’s childhood dance