ക്രിസ്റ്റഫറിലെ ‘സുലേഖ’; അമല പോളിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി മമ്മൂട്ടി

November 26, 2022

മമ്മൂട്ടിയും സംവിധായകൻ ബി.ഉണ്ണികൃഷ്‌ണനും ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ.’ ഒരു ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന ചിത്രത്തിൽ ഒരു പോലീസ് ഓഫീസറായാണ് മമ്മൂട്ടിയെത്തുന്നത്. പ്രമാണിക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉദയ്‌കൃഷ്‌ണയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഇപ്പോൾ ചിത്രത്തിലെ നടി അമല പോളിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്‌തിരിക്കുകയാണ്. മമ്മൂട്ടിയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റർ റിലീസ് ചെയ്‌തത്‌. സുലേഖ എന്നാണ് അമല അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു അന്വേഷിക എന്ന ടാഗ് ലൈനോടെയാണ് താരത്തിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.

ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്‌ണനും ഉദയ്‌കൃഷ്‌ണയും ഒന്നിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ. എറണാകുളവും വണ്ടിപ്പെരിയാറും ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകളാണ്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേരത്തെ തമിഴ് നടൻ വിനയ് റായി ചിത്രത്തിൽ വില്ലനാവുമെന്ന വാർത്ത പുറത്തു വന്നിരുന്നു. മിഷ്‌കിന്റെ ‘തുപ്പറിവാളൻ’ അടക്കമുള്ള ചിത്രങ്ങളിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് താരം. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണവും എഡിറ്റിംഗ് മനോജും നിർവഹിക്കും. ജസ്റ്റിൻ വർഗീസ് സംഗീതവും സുപ്രീം സുന്ദർ സ്റ്റണ്ടും ഒരുക്കും.

Read More: ഇനി പുരസ്കാരങ്ങൾ നിരത്തിവയ്ക്കാൻ ഇടമായി-നഞ്ചിയമ്മയ്ക്ക് അടച്ചുറപ്പുള്ള വീട് സ്വന്തം

നേരത്തെ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ഒരു വിഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. ഷൂട്ടിംഗിനിടെ ഒരു ആക്ഷൻ കൊറിയോഗ്രാഫറായി മാറുകയും ഒരു സീക്വൻസ് എങ്ങനെ അവതരിപ്പിക്കണമെന്ന് സുപ്രീം സുന്ദർ എന്ന കലാകാരന് നിർദേശങ്ങൾ കൊടുക്കുകയും ചെയ്യുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം. ‘ക്രിസ്റ്റഫർ’ സെറ്റിലെ മുഴുവൻ ക്രൂ അംഗങ്ങളും പൊട്ടിച്ചിരിയോടെ സംഭങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്.

Story Highlights: Mammootty presents amala paul character poster

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!