‘ആ നുണക്കുഴികൾ കൂടുതൽ ആഴമേറിയതാകട്ടെ…’- അമ്മയ്ക്ക് ഹൃദ്യമായ പിറന്നാൾ കുറിപ്പുമായി മംമ്ത മോഹൻദാസ്

November 16, 2022

2004ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖത്തിൽ നായികയായി എത്തിയ മംമ്ത ഇന്ന് ഒട്ടേറെ ഭാഷകളിൽ താരമാണ്. തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിൽ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. നടി. ഇപ്പോഴിതാ, അമ്മയ്ക്ക് ഹൃദ്യമായ പിറന്നാൾ ആശംസ പങ്കുവെച്ചിരിക്കുകയാണ് മംമ്ത മോഹൻദാസ്.

‘പ്രിയപ്പെട്ട അമ്മേ, നിങ്ങൾക്ക് 60 വയസ്സായി, പക്ഷേ പതിനാറിലാണ് ഇപ്പോഴും. ഇപ്പോൾ ചെയ്യുന്നതുപോലെ നിങ്ങൾ എപ്പോഴും പുഞ്ചിരിക്കട്ടെ, ആ നുണകുഴികൾ കൂടുതൽ ആഴമേറിയതാകട്ടെ.. എല്ലായ്‌പ്പോഴും ഉണ്ടായിരുന്നതുപോലെ വികാരഭരിതയും, സത്യസന്ധയും, ചടുലതയോടെയും, വിനയത്തോടെയും, നീതിയും ഉള്ളവളായി നിലകൊള്ളുക. എല്ലായ്‌പ്പോഴും എന്നപോലെ കൃപയോടെയും അതിശയകരമായ ആരോഗ്യത്തോടെയും ആയിരിക്കുക, കാരണം 5 സ്ത്രീകളുടെ ജോലികൾ ഒരുമിച്ച് നിർവഹിക്കാൻ അമ്മയ്ക്ക് കഴിയും. ഞങ്ങളുടെ ജീവിതത്തിൽ ഒരു പ്രചോദനവും ശക്തിയുമാണ് ‘അമ്മ… വർഷങ്ങളായി ജീവിതത്തിലെ എന്റെ ഏറ്റവും നല്ല സുഹൃത്തിനെ അമ്മയിൽ കണ്ടെത്തിയത് ഒരു അനുഗ്രഹമാണ്…’- മംമ്ത കുറിക്കുന്നു.

Read Also: കലക്ടർ വിളിച്ചു; മലയാളി വിദ്യാർത്ഥിനിയുടെ പഠനച്ചിലവ് ഏറ്റെടുത്ത് അല്ലു അർജുൻ

അതേസമയം, ‘ലൈവ്’ എന്ന ചിത്രത്തിലാണ് മംമ്ത മോഹൻദാസ് അടുത്തതായി അഭിനയിക്കുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രം ഒരു സോഷ്യൽ ത്രില്ലർ ആയാണ് കണക്കാക്കപ്പെടുന്നത്. ഷൈൻ ടോം ചാക്കോ, പ്രിയ പി വാര്യർ, മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മംമ്തയുടെ ജന്മദിനത്തിൽ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഫിലിംസ് 24 ബാനറിൽ ദർപൻ ബംഗേജയും നിതിൻ കുമാറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ്. അതേസമയം, മംമ്ത മോഹൻദാസ് ഏറ്റവുമൊടുവിൽ അഭിനയിച്ച ചിത്രമാണ് ഫോറൻസിക്. ലോക്ക് ഡൗണിന് ശേഷം നിർമാണ രംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ്.

Story highlights- Mamta Mohandas shares birthday message to her mother