വളയൊക്കെ തിരഞ്ഞുകഴിഞ്ഞെങ്കിൽ പാട്ടുതുടങ്ങാമായിരുന്നു..- പാട്ടുവേദിയിൽ ഒരു രസികൻ നിമിഷം

November 5, 2022

ഫ്ളവേഴ്സ് ടോപ് സിംഗർ മലയാളികൾക്കെന്നും പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ്. കേൾക്കാൻ കൊതിയ്ക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുരുന്നുകളുടെ കളിയും ചിരിയും അരങ്ങേറുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലേക്ക് കടന്നിരിക്കുകയാണ്. ഓരോ എപ്പിസോഡിലും ഒട്ടേറെ രസകരമായ നിമിഷങ്ങൾ കുഞ്ഞു ഗായകർ സമ്മാനിക്കുന്നുണ്ട്.

ഈ സീസണിലെ കുറുമ്പുകൂട്ടിലെ താരമാണ് പൂജ. രസകരമായ സംസാരവുമായി ആളുകളെ രസിപ്പിക്കുന്ന പൂജ ഇപ്പോഴിതാ, കൈനിറയെ സമ്മാനങ്ങളുമായി വേദിയിലേക്ക് എത്തിയിരിക്കുകയാണ്. വിധികർത്താക്കളായ ബിന്നി കൃഷ്ണകുമാറിനും അനുരാധയ്ക്കും മാലയും വളകളുമൊക്കെയായാണ് പൂജ എത്തിയത്. രസകരമാണ് പൂജയുടെ വരവും കൊണ്ടുവന്ന സാധനങ്ങളെക്കുറിച്ചുള്ള വിവരണവുമെല്ലാം.

പാട്ടുപാടാനും സരസമായി സംസാരിക്കാനും കഴിവുള്ള അഞ്ചു വയസിനും പതിനാല് വയസിനും ഇടയിലുള്ള കുട്ടികൾക്കാണ് ഫ്ളവേഴ്‌സ് ടോപ് സിംഗറിൽ അവസരം ലഭിച്ചത്. കേരളത്തിന്റെ വിവിധ ജില്ലകളിലായി സംഘടിപ്പിച്ച ഓഡിഷനിലൂടെ തെരഞ്ഞെടുത്ത കുട്ടികളാണ് മത്സര വേദിയിലേക്ക് മാറ്റുരയ്ക്കാൻ എത്തിയിരിക്കുന്നത്.

Read Also: അടിച്ചത് 247 കോടിയുടെ ലോട്ടറി, പക്ഷെ ഒരാളോടും പറഞ്ഞില്ല; ഇങ്ങനെയും ഒരു ഭാഗ്യശാലി

സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. ഫ്ളവേഴ്‌സ് ഒന്നും രണ്ടും സീസണിലെ കുരുന്നുകളെ ഇതിനോടകം മലയാളികൾ നെഞ്ചേറ്റിക്കഴിഞ്ഞു. മൂന്നാം സീസണിലും രസകരമായ നിമിഷങ്ങളാണ് പിറക്കുന്നത്.

Story highlights- pooja’s funny interaction with top singer judges