മീശ പിരിച്ച് മോഹൻലാൽ; ‘എലോൺ’ സ്റ്റിൽ പങ്കുവെച്ച് ഷാജി കൈലാസ്

November 11, 2022

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘എലോൺ.’ മലയാള സിനിമയിലെ ഹിറ്റ് കോംബോ ആയ മോഹൻലാലും ഷാജി കൈലാസും ഏറെ നാളുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. നേരിട്ട് ഒടിടി റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഇപ്പോൾ ചിത്രത്തിന്റെ ഒരു സ്റ്റിൽ പങ്കുവെച്ചിരിക്കുകയാണ് ഷാജി കൈലാസ്. മീശ പിരിച്ചു നിൽക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. “STRONGER “than “YESTERDAY” എന്ന് കുറിച്ച് കൊണ്ടാണ് ഷാജി കൈലാസ് ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഡിസംബറിൽ പുറത്തു വരുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേ സമയം കാപ്പയാണ് ഷാജി കൈലാസിന്റേതായി പുറത്തു വരാനിരിക്കുന്ന മറ്റൊരു ചിത്രം. കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പ.’ പ്രഖ്യാപിച്ച സമയം മുതൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് ജൂലൈ 15 നാണ്. കാപ്പയുടെ ചിത്രങ്ങളും മേക്കിങ് വിഡിയോകളുമൊക്കെ നടൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു.

നേരത്തെ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയിരുന്നു. ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലാവുകയും ചെയ്‌തിരുന്നു.

Read More: കഴിച്ചത് ലോകത്തിലെ ഏറ്റവും എരിവേറിയ പത്തു മുളക്- 33.15 സെക്കൻഡിനുള്ളിൽ കഴിച്ച് നേടിയത് റെക്കോർഡ്!

അതേ സമയം വലിയ വരവേൽപ്പാണ് മലയാളി പ്രേക്ഷകർ കടുവയ്ക്ക് നൽകിയത്. തിയേറ്ററുകളിൽ വലിയ ആഘോഷമായി മാറിയ കടുവ മികച്ച വിജയമാണ് തിയേറ്ററുകളിൽ നേടിയത്. വിജയകരമായി പ്രദർശനം പൂർത്തിയാക്കിയ കടുവ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു.

Story Highlights: Shaji kailas shares mohanlal still from alone