ലാപ്ടോപ്പിന്റെ ബാറ്ററി ലൈഫ് നീണ്ടുനിൽക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷവും ആളുകൾ വർക്ക് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാൽ, ലാപ്‌ടോപ്പാണ് ജോലിക്ക് ഉപയോഗിക്കുന്നതെങ്കിൽ ബാറ്ററി വേഗത്തിൽ തീരുന്നുവെന്ന പ്രതിസന്ധി എപ്പോഴും അഭിമുഖീകരിക്കേണ്ടി വരും. ലാപ്‌ടോപ്പുകൾ പ്ലഗ് ചെയ്യാതെ മണിക്കൂറുകളോളം ഉപയോഗിക്കേണ്ടി വരുന്നത് ബാറ്ററി ലൈഫിനെ ബാധിക്കും. അതുകൊണ്ട് തന്നെ ബാറ്ററി ലൈഫ് നീണ്ടുനിൽക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
ബ്രൈറ്റ്‌നെസ്സ് കുറച്ച് വയ്ക്കുന്നത് ലാപ്ടോപ്പിന്റെ ബാറ്ററി ലൈഫ് നീണ്ടുനിൽക്കാൻ സഹായിക്കും. നിങ്ങളുടെ കാഴ്ചയ്ക്ക് സുഖപ്രദമാകുന്ന വിധത്തിൽ ഡിസ്‌പ്ലേയുടെ പ്രകാശം ക്രമീകരിക്കുക. കീ ബോർഡിൽ ചുവപ്പുനിറത്തിലുള്ള ബാക്ക് ലൈറ്റ് ഉള്ള തരത്തിലുള്ള ലാപ്ടോപ്പ് ആണെങ്കിൽ അത് ബാറ്ററി ലൈഫിനെ ബാധിക്കും. ഈ ബാക്ക് ലൈറ്റ് ഓഫാക്കാൻ ശ്രദ്ധിക്കുക.
ആൻഡ്രോയിഡ്, ഐ ഓ എസ് ഫോണുകളിലേത് പോലെ ബാറ്ററി ശതമാനം 20ൽ നിന്നും താഴേക്ക് പോയാൽ ബാറ്ററി സേവർ മോഡ് ലാപ്ടോപ്പുകളും ഉപയോഗിക്കും. അത് സെറ്റിങ്സിൽ പരിശോധിച്ച് ഓൺ ചെയ്യാൻ സാധിക്കും. അതേപോലെ, ഉപയോഗിക്കാത്ത സമയങ്ങളിൽ ലാപ്ടോപ്പ് ബ്ലൂടൂത്ത്, വൈഫൈ എന്നിവ ഓഫാക്കി വയ്ക്കാൻ ശ്രമിക്കണം.
Read also: ‘ആ ബാബുക്കുട്ടനില്ലേ, ഓൻ എന്റെ കാലിൽ ചവിട്ടീനി..’- ഒരു രസികൻ പരാതിപറച്ചിലും പരിഹാരവും; വിഡിയോ
ബ്രൗസിങ്ങിനായി ഗൂഗിൾ ക്രോമിന് പകരം, മൈക്രോസോഫ്റ്റ് എഡ്‌ജ് ഉപയോഗിച്ചാൽ ബാറ്ററി ലൈഫ് നീണ്ടുനിൽക്കാൻ സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നത്. ക്രോം, ഫയർഫോക്‌സ്, എന്നിവയെക്കാൾ കൂടുതൽ നേരം ബാറ്ററി നീണ്ടുനിൽക്കാൻ എഡ്‌ജ് സഹായിക്കും. ലാപ്ടോപ്പ് ബാറ്ററി ശതമാനം 20ന് താഴേക്ക് പോകുമ്പോൾ ചാർജ് ചെയ്യുക. പൂർണമായും ചാർജ് ചെയ്തു കഴിഞ്ഞാൽ അൺപ്ലഗ് ചെയ്യാൻ മറക്കരുത്.
Story highlights- Tips for extending laptops battery life