അവതാറിൽ 12 വയസ്സുളള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് 72 കാരി; മറ്റൊരു ജയിംസ് കാമറൂൺ മാജിക്ക്

December 17, 2022

ലോക സിനിമ പ്രേക്ഷകരെ വിസ്‌മയിപ്പിച്ച അവതാറിന്റെ രണ്ടാം ഭാഗം ഇന്നലെ തിയേറ്ററുകളിലെത്തി. പണ്ടോറ എന്ന അത്ഭുത ലോകവും ദൃശ്യവിസ്‌മയമൊരുക്കിയ കഥാലോകവും വീണ്ടും പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയിരിക്കുകയാണ്. ഇത്തവണ കടലിനടിയിലെ അത്ഭുത ലോകത്തേക്കാണ് സംവിധായകൻ ജയിംസ് കാമറൂൺ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നത്. ദൃശ്യവിസ്‌മയം ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

സിനിമ ലോകത്തെ മന്ത്രികനാണ് ജയിംസ് കാമറൂൺ. 15 വർഷത്തോളം കാത്തിരുന്ന് സിനിമ ചിത്രീകരിക്കാനുള്ള പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചതിന് ശേഷമാണ് അദ്ദേഹം അവതാറിന്റെ ആദ്യ ഭാഗം ചിത്രീകരിച്ചത്. ഇപ്പോൾ രണ്ടാം ഭാഗവും വരാൻ പോകുന്ന ചിത്രത്തിന്റെ മറ്റ് ഭാഗങ്ങളും ഏറെ നാളത്തെ റിസേർച്ചിന് ശേഷമാണ് സംവിധായകൻ വികസിപ്പിച്ചത്.

എന്നാൽ ജയിംസ്‌ കാമറൂണിന്റെ മറ്റൊരു മാജിക്കാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ‘അവതാർ 2’ വിലെ കേന്ദ്ര കഥാപാത്രമായ കിരിയായി അഭിനയിച്ചത് ആദ്യ ഭാഗത്തിലെ ഡോക്ടർ ഗ്രേസിനെ അവതരിപ്പിച്ച സിഗോണി വീവർ തന്നെയാണ്. 72 കാരിയായ സിഗോണി 12 വയസ്സുള്ള കിരിയായി എത്തി അത്ഭുതം കാട്ടുകയായിരുന്നു. മോഷൻ ക്യാപ്ച്ചർ സാങ്കേതിക വിദ്യയിലൂടെയാണ് സിഗോണി കിരിയായി മാറിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ കൗമാരക്കാരായ പെൺകുട്ടികൾക്കൊപ്പം സിഗോണി ഒരു അഭിനയ പരിശീലന വർക്‌ഷോപ്പിലും പങ്കെടുത്തിരുന്നു.

Read More: ബേസിൽ ജോസഫിന് അന്താരാഷ്ട്ര അംഗീകാരം; ഏഷ്യൻ അക്കാദമി അവാർഡ്‌സിൽ മികച്ച സംവിധായകൻ

കിരിയായി മറ്റ് ഏതെങ്കിലും നടിമാരെ സമീപിക്കാൻ കാമറൂണിന് മേൽ ഏറെ സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സിഗോണി എന്ന നടിയിൽ തന്റെ വിശ്വാസം അർപ്പിക്കുകയായിരുന്നു സംവിധായകൻ. ഈ തീരുമാനത്തിന് ഇപ്പോൾ വലിയ കൈയടിയാണ് ലഭിക്കുന്നത്. മികച്ച പ്രകടനമാണ് കിരിയായി സിഗോണി കാഴ്ച്ചവെച്ചിരിക്കുന്നത്.

Story Highlights: 72 year old actress played 12 year old character in avatar 2

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!