രസകരമായ കുടുംബ നിമിഷങ്ങളുമായി ‘ആനന്ദം പരമാനന്ദം’- ട്രെയ്‌ലർ

December 17, 2022

ഷറഫുദ്ധീൻ,ഇന്ദ്രൻസ് ,അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ ഷാഫി സംവിധാനം ചെയ്യുന്ന ‘ആനന്ദം പരമാനന്ദം’ ട്രെയ്‌ലർ പുറത്തിറങ്ങി. പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നിരവധി സൂപ്പർഹിറ്റുകൾക്ക് തൂലിക ചലിപ്പിച്ച എം. സിന്ധു രാജ് ആണ്. ഷാഫിയും സിന്ധുരാജ് ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട്.

കുടുംബ പ്രേക്ഷകർക്ക് വേണ്ടിയാണ് ഷാഫി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഡിസംബർ 23 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഇന്ദ്രൻസിനും ഷറഫുദ്ധീനും അജു വർഗീസിനും പുറമേ ബൈജു സന്തോഷ്, സാദിഖ്, സിനോയ്‌ വർഗീസ്, ഒ.പി. ഉണ്ണികൃഷ്ണൻ, നിഷ സാരംഗ്, അനഘ നാരായണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

Read Also: “യാമം വീണ്ടും വിണ്ണിലേ..”; കാപ്പയിലെ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ റിലീസ് ചെയ്‌തു

മനോജ് പിള്ള ക്യാമറയും ഷാൻ റഹ്മാൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.
എഡിറ്റിംഗ് – സാജൻ, പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൻ പൊടുത്താസ്, ആർട്ട് ഡയറക്ടർ – അർക്കൻ എസ്. കർമ്മ, മേക്കപ്പ് – പട്ടണം റഷീദ്, ലിറിക്‌സ് – മനു മഞ്ജിത്, ഗായകർ – വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, കോസ്റ്റ്യൂംസ് – സമീറ സനീഷ്, പി.ആർ.ഒ. – വാഴൂർ ജോസ് മഞ്ജു ഗോപിനാഥ് ബിനു ബ്രിങ്ഫോർത്ത്, ടൈറ്റിൽ ഡിസൈൻ – ടെൻപോയിന്റ്, ഡിസൈൻ – പ്രമേഷ് പ്രഭാകർ, സ്റ്റിൽസ് – ഹരി തിരുമല, ഡിജിറ്റൽ മാർക്കറ്റിങ് – അനൂപ് സുന്ദരം, മാർക്കറ്റിങ് പ്ലാൻ Straturgy-ഒബ്സ്ക്യുറ.

Story highlights- anandam paramanandam trailer

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!