ആനുകാലിക പ്രസക്തം, പ്രണയപ്പകയുടെ കഥ പറയുന്ന ‘ഹയ’; സോഷ്യല് മീഡിയയ്ക്ക് പുറത്തും ചർച്ചയായി ചിത്രം
പ്രണയപ്പകയും തുടർന്നുള്ള കൊലപാതകങ്ങളും ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ അതിനെതിരെ ക്രിയാത്മകമായി ഇടപെടൽ നടത്തുന്ന ചിത്രമാണ് ‘ഹയ’യെന്നും അത് ക്യാമ്പസിന്റെ മാത്രമല്ല കാലഘട്ടത്തിന്റെ കൂടി സിനിമ ആണെന്നും സംവിധായകൻ വാസുദേവ് സനൽ. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിയം, ഗോഡ്സ് ഓൺ കൺട്രി തുടങ്ങിയ ഹിറ്റുചിത്രങ്ങളുടെ സംവിധായകൻ വാസുദേവ് സനൽ സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോയുടെ ബാനറിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹയ’. മാധ്യമപ്രവർത്തകനായ മനോജ് ഭാരതി കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. ഗുരു സോമസുന്ദരം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ശംഭു മേനോൻ, സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാർ എന്നിവർക്കൊപ്പം ഇരുപത്തിനാലോളം പുതുമുഖങ്ങളും അണിനിരക്കുന്നു.
ഇന്ദ്രൻസ്, ജോണി ആന്റണി, ലാൽ ജോസ്, ശ്രീധന്യ, ശ്രീകാന്ത് മുരളി, ലയ സിംസൺ, കോട്ടയം രമേഷ്, ബിജു പപ്പൻ, ശ്രീരാജ്, സണ്ണി സരിഗ, വിജയൻ കാരന്തൂർ തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ എത്തുന്നു. മസാല കോഫി ബാൻഡിലെ വരുൺ സുനിലാണ് സംഗീതം. സന്തോഷ് വർമ്മ, മനു മഞ്ജിത്, പ്രൊഫ.പി.എൻ. ഉണ്ണികൃഷ്ണൻ പോറ്റി, ലക്ഷ്മി മേനോൻ, സതീഷ് ഇടമണ്ണേൽ എന്നിവരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. കെ.എസ്.ചിത്ര, ജുവൻ ഫെർണാണ്ടസ്, രശ്മി സതീഷ്, അസ്ലം അബ്ദുൽ മജീദ്, വരുൺ സുനിൽ, ബിനു സരിഗ, വിഷ്ണു സുനിൽ എന്നിവരാണ് ഗായകർ.
Read More: ക്ലാസ്സ്മേറ്റ്സിനും ഹൃദയത്തിനും ശേഷം ഹയ…
ജിജു സണ്ണി ക്യാമറയും അരുൺ തോമസ് എഡിറ്റിഗും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ – എസ്. മുരുഗൻ, പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ -സണ്ണി തഴുത്തല, ഫിനാൻസ് കൺട്രോളർ- മുരളീധരൻ കരിമ്പന, അസോ. ഡയറക്ടർ -സുഗതൻ, ആർട്ട് -സാബുറാം, മേയ്ക്കപ്പ്-ലിബിൻ മോഹൻ, സ്റ്റിൽസ് -അജി മസ്ക്കറ്റ്, വി എഫ് എക്സ്- ലവകുശ, ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടൈൻമെന്റ് കോർണർ, പി ആർ ഒ- വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
Story Highlights: Director vasudev sanal about haya movie