മാർവൽ സിനിമകളുടെയും അവതാറിന്റെയും വിഎഫ്എക്‌സ് താരതമ്യം ചെയ്യുമ്പോൾ..; ജയിംസ് കാമറൂണിന്റെ പരാമർശം ചർച്ചയാവുന്നു

December 10, 2022

പണ്ടോറ എന്ന അത്ഭുത ലോകവും ദൃശ്യവിസ്‌മയമൊരുക്കിയ കഥാലോകവും വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഒരു ദശകത്തിലേറെയായി സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന അവതാറിന്റെ രണ്ടാം ഭാഗം ഒടുവിൽ തിയേറ്ററിലെത്തുന്നു. ഇത്തവണ കടലിനടിയിലെ അത്ഭുത ലോകത്തേക്കാണ് സംവിധായകൻ ജയിംസ് കാമറൂൺ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നത്. ‘അവതാർ- ദ വേ ഓഫ് വാട്ടർ’ ഡിസംബർ 16-നാണ് റിലീസ് ചെയ്യുന്നത്.

ഇപ്പോൾ മാർവൽ സിനിമകളിലെ വിഷ്വൽ എഫക്റ്റ്സിനെ പറ്റി ജയിംസ് കാമറൂൺ നടത്തിയ പരാമർശമാണ് ശ്രദ്ധേയമാവുന്നത്. മാർവലിന്റെ വിഎഫ്എക്‌സ് അവതാറിന്റെ അടുത്തെങ്ങും എത്തില്ല എന്നാണ് സംവിധായകൻ പറയുന്നത്. അതേ സമയം നിരൂപകർക്കും മാധ്യമപ്രവർത്തകർക്കും വേണ്ടി കഴിഞ്ഞ ദിവസം ലണ്ടനിൽ ‘അവതാർ 2’ വിന്റെ പ്രത്യേക പ്രദർശനം നടത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ജയിംസ് കാമറൂണിന്റെ ഏറ്റവും മികച്ച സിനിമയാണിതെന്നാണ് നിരൂപകർ അഭിപ്രായപ്പെടുന്നത്.

നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കടലിനടിയിലെ ലോകത്തിന്റെ മികച്ച ദൃശ്യാവിഷ്ക്കരമാണ് ചിത്രത്തിലുള്ളതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രം തിയേറ്ററുകളിൽ എത്തുന്നതിനാൽ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. 2012 ൽ തന്നെ ചിത്രത്തിന് തുടർ ഭാഗങ്ങളുണ്ടാവുമെന്ന് ജെയിംസ് കാമറൂൺ പറഞ്ഞിരുന്നു. രണ്ടാം ഭാഗത്തിന് ശേഷം മൂന്നും നാലും അഞ്ചും ഭാഗങ്ങളും വരുന്ന വർഷങ്ങളിൽ റിലീസ് ചെയ്യുമെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.

Read More: ന്യൂയോർക്കിൽ മികച്ച സംവിധായകനായി രാജമൗലി; ആർആർആറിന്റെ ഓസ്‌കർ പ്രതീക്ഷകൾ വീണ്ടും സജീവമാവുന്നു

അതേ സമയം ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ബറോസിന്റെ ട്രെയ്‌ലർ അവതാർ 2 വിനോപ്പം തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് നടനും സംവിധായകനുമായ മോഹൻലാൽ പറഞ്ഞിരുന്നു. എഡിറ്റിംഗ് പൂർത്തിയായ ചിത്രത്തിന്റെ സ്പെഷ്യൽ ഇഫക്‌ട്സാണ് ഇനി ചെയ്യാനുള്ളതെന്നും മോഹൻലാൽ പറഞ്ഞു. ആശിർവാദ് സിനിമാസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ചോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

Story Highlights: James cameron about vfx of marvel movies

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!