അർജന്റീനയുടെ വിജയം തെരുവിൽ നൃത്തം ചെയ്ത് ആഘോഷിച്ച് ഒരു കുഞ്ഞ് ആരാധകൻ- വിഡിയോ

December 19, 2022

ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് 2022 ട്രോഫി അർജന്റീന ഉയർത്തി ചരിത്രം രചിച്ചിരിക്കുകയാണ്. 1986 ന് ശേഷം അർജന്റീനയുടെ മൂന്നാമത്തെ ലോകകപ്പ് വിജയമാണിത്. വിജയം അവിസ്മരണീയമാക്കാൻ ആരാധകർ ഒരു നിമിഷം പോലും പാഴാക്കിയില്ല. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സ് തെരുവുകളിൽ വൻ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചപ്പോൾ, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ആഘോഷങ്ങൾ തുടർന്നു.

അർജന്റീനയുടെ വിജയത്തിന് ശേഷം സന്തോഷത്തിൽ നൃത്തം ചെയ്യുന്ന ഒരു കൊച്ചുകുട്ടിയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഐ‌എ‌എസ് ഓഫീസർ സുപ്രിയ സാഹു തന്റെ ട്വിറ്റർ പ്രൊഫൈലിൽ പങ്കുവെച്ച വിഡിയോയിൽ സന്തോഷത്തോടെ ചുവടുവയ്ക്കുന്ന കുഞ്ഞാരധകനെ കാണാം.

Read Also: നേരിൽ കാണാതെ, ആരാണെന്നുപോലും അറിയാതെ ഫാസിൽ വിനയ പ്രസാദിനെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ കാരണം!

ലയണൽ മെസ്സിയുടെ പത്താം നമ്പർ ജേഴ്‌സിയാണ് വിഡിയോയിൽ കൊച്ചുകുട്ടി ധരിച്ചിരിക്കുന്നത്. മറ്റ് ആരാധകർ കൈയടിച്ച് അവനെ ആഹ്ലാദിപ്പിക്കുമ്പോൾ ചുവടുകൾ ഗംഭീരമാകുകയാണ്. വിഡിയോ ഒട്ടേറെ കാഴ്ചകളും ടൺ കണക്കിന് പ്രതികരണങ്ങളും നേടി. കൊച്ചുകുട്ടിയുടെ സന്തോഷകരമായ നൃത്തത്തിന് ആളുകൾ ആഹ്ലാദിക്കുകയും ഇതിഹാസ വിജയത്തിന് ശേഷം ഓരോ അർജന്റീന ആരാധകനും കൊച്ചുകുട്ടിയെപ്പോലെ നൃത്തം ചെയ്യാൻ ആഗ്രഹിക്കുന്നതെങ്ങനെയെന്ന് പങ്കിടുകയും ചെയ്തു.

Story highlights-Little boy celebrates with a dance on the street after Argentina’s World Cup win

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!