‘അപ്പയുടെ നർമ്മബോധം ഞങ്ങളിലേക്ക് പകർന്നതിന് നന്ദി’- ജയറാമിന് പിറന്നാൾ ആശംസിച്ച് മാളവിക

December 10, 2022

മലയാള സിനിമാപ്രേമികളുടെ പ്രിയ താരദമ്പതികളാണ് ജയറാമും പാർവതിയും. മക്കളായ കാളിദാസിനോടും മാളവികയോടും അതേ ഇഷ്ടം പ്രേക്ഷകർ കാത്തുസൂക്ഷിക്കുന്നുണ്ട്. കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിൽ സജീവമായെങ്കിലും മോഡലിങ്ങിലാണ് മാളവിക തിളങ്ങിയത്. പിന്നീട്, അഭിനയലോകത്തേക്കും ചുവടുവെച്ചിരിക്കുകയാണ് മാളവിക. ഇപ്പോഴിതാ, ജയറാമിന്റെ പിറന്നാൾ ദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് മാളവിക.

‘എല്ലാ ഭൗതിക കാര്യങ്ങൾക്കും പുറമെ, ഞാൻ അപ്പയോട് വേണ്ടത്ര നന്ദി പറയാത്ത ചില കാര്യങ്ങൾ ഇവിടെയുണ്ട്..അപ്പയുടെ നർമ്മബോധം ഞങ്ങളിലേക്ക് പകരുന്നതിന് (ഞങ്ങൾ അത് തുടരാൻ ശ്രമിക്കുന്നു).പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിച്ചതിന്, കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും കഠിനാധ്വാനത്തിന്റെയും മൂല്യം നമ്മെ ബോധ്യപ്പെടുത്തിയതിന്, ഈ ലോകത്ത് എന്നെ സുരക്ഷിതനാക്കിയതിന്, എന്നെ വിശ്വസിച്ചതിന്, എല്ലാറ്റിനുമുപരിയായി, മികച്ച പിതാവായതിന്. ഞാൻ അങ്ങയെ സ്നേഹിക്കുന്നു അച്ഛാ ജന്മദിനാശംസകൾ..’- മാളവിക കുറിക്കുന്നു.

അതേസമയം, ‘മായം സെയ്‌തായ് പൂവേ..’ എന്ന മ്യൂസിക്കൽ വിഡിയോയിലാണ് മാളവിക അഭിനയത്തിന് തുടക്കം കുറിച്ചത്. അശോക് സെൽവനാണ് നായകനായി എത്തുന്നത്. വിദേശത്ത് പഠനം പൂർത്തിയാക്കി എത്തിയ മാളവിക, ഒട്ടേറെ പരസ്യ ചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും മോഡലായി എത്തിയിരുന്നു.

Read Also: ഐഎഫ്എഫ്കെയ്ക്ക് നാളെ തിരി തെളിയുന്നു; ചലച്ചിത്ര മേളയ്ക്കായി ഒരുങ്ങി തലസ്ഥാന നഗരി

അടുത്തിടെ അഭിനയകളരിയിൽ പങ്കെടുക്കുന്ന മാളവികയുടെ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റർ സംഘടിപ്പിച്ച അഭിനയകളരിയിലാണ് മാളവിക പങ്കെടുത്തത്. തെന്നിന്ത്യയിലെ യുവതാരങ്ങൾക്കൊപ്പമാണ് മാളവിക അഭിനയകളരിയിൽ പങ്കെടുത്തത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ദേവ് മോഹൻ, തെലുങ്കു താരം നിഹാരിക കോണിഡേല, മോഡൽ‌ ശ്രുതി തുളി, നടൻ സൗരഭ് ഗോയൽ എന്നിവരടക്കമുള്ള പരിപാടിയിലാണ് മാളവികയും പങ്കെടുത്തത്.

Story highlights- malavika wishes jayaram a very happy birthday

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!