ക്യാമറാമാനായും നിർദേശങ്ങൾ നൽകിയും മമ്മൂട്ടി- ‘പുഴു’ മേക്കിംഗ് വിഡിയോ

December 6, 2022

നവാഗത സംവിധായിക രത്തീന, മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്‌ത ‘പുഴു’ എന്ന ചിത്രം വളരെയേറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് നിരവധി നല്ല പ്രതികരണങ്ങൾ ലഭിച്ചു. കൂടാതെ കുട്ടൻ എന്ന പ്രതിനായക കഥാപാത്രമായ മമ്മൂട്ടിയുടെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ശ്രദ്ധേയ ഘടകമെന്നും പറയാം.

ഒരു ജനപ്രിയ OTT പ്ലാറ്റ്‌ഫോം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. അടുത്തിടെ നിർമ്മാതാക്കൾ ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ്. സിനിമയിലെ സുപ്രധാന സീക്വൻസുകളുടെ മേക്കിംഗ് വിഡിയോ ആണിത്.

അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ കേന്ദ്രീകരിച്ചുള്ള ഒരു ത്രില്ലറായിരുന്നു ‘പുഴു’. ചിത്രത്തിന് അവസാനം നിരാശാജനകവും അപ്രതീക്ഷിതവുമായ ട്വിസ്റ്റും ഉണ്ടായിരുന്നു. കൂടാതെ സംവിധായിക ഈ ചിത്രത്തിലൂടെ ജാതി വ്യവസ്ഥയിലേക്ക് കാഴ്ചക്കാരുടെ കണ്ണ് തുറപ്പിച്ചു. ‘അസാധാരണമായ പ്രകടനങ്ങളുള്ള തീർച്ചയായും കണ്ടിരിക്കേണ്ട ത്രില്ലർ’ എന്നാണ് സിനിമയെ നിരൂപകർ വിശേഷിപ്പിച്ചത്.

Read Also: വണ്ടി ടോപ് ഗിയറിൽ, പ്രായം റിവേഴ്‌സ് ഗിയറിൽ; ഓസ്‌ട്രേലിയയിലൂടെ കാറോടിക്കുന്ന മമ്മൂട്ടിയുടെ വിഡിയോ വൈറലാവുന്നു

നവാഗത സംവിധായിക രത്തീന സംവിധാനം ചെയ്ത ‘പുഴു’വിന്റെ തിരക്കഥ രചിച്ചത് ഹർഷാദ്, ഷർഫു, സുഹാസ് എന്നിവർ ചേർന്നാണ്. ചിത്രത്തിൽ മമ്മൂട്ടി, പാർവതി തിരുവോത്ത്, അപ്പുണ്ണി ശശി, കോട്ടയം രമേഷ്, ഇന്ദ്രൻസ് തുടങ്ങി നിരവധി പേർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

Story highlights- puzhu making video

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!