“മമ്മൂക്കയുടെ ഒപ്പമുണ്ടായിരുന്ന ദിവസങ്ങൾ ഒരിക്കലും മറക്കാനാവാത്തത്..”; നടൻ സുധി കോപ്പയുമായുള്ള 24 ന്യൂസ് എക്സ്ക്ലൂസീവ് ഇന്റർവ്യൂ

December 13, 2022

സിനിമ മനസ്സിൽ കൊണ്ട് നടക്കുന്ന ആളുകൾക്ക് വലിയൊരു പ്രചോദനമാണ് സുധി കോപ്പ എന്ന നടൻ. ഏറെ കഷ്ടപ്പെട്ട് സിനിമയിൽ എത്തിയ താരം എണ്ണാവുന്നതിലേറെ ഓഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. ആളുകൾ തിരിച്ചറിയുക പോലും ചെയ്യാത്ത ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് ആട്, പൊറിഞ്ചു മറിയം ജോസ് അടക്കമുള്ള ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്‌ത ഒരു നടനായി വളർന്നത് ഏറെ ബുദ്ധിമുട്ടുകളിലൂടെയാണ്.

ഇപ്പോൾ സുധി കോപ്പയുമായുള്ള 24 ന്യൂസിന്റെ എക്സ്ക്ലൂസീവ് ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. സിനിമ അല്ലാതെ ജീവിതത്തിൽ മറ്റൊന്നും ആഗ്രഹിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. കുട്ടിക്കാലം മുതൽ സിനിമ സ്വാധീനിച്ചിട്ടുണ്ടെന്നും ഒരു തിയേറ്ററിന് മുൻപിലായിരുന്നു തന്റെ വീടെന്നും പറയുകയാണ് സുധി.

സിനിമയ്ക്ക് വേണ്ടി എടുത്ത കഷ്ടപ്പാടുകൾ തനിക്ക് വലിയ പ്രശ്‌നമായി തോന്നിയിട്ടില്ലെന്നാണ് സുധി കോപ്പ പറയുന്നത്. അത് കൊണ്ട് തന്നെയാണ് അത്തരം അനുഭവങ്ങളെ പറ്റി അഭിമുഖങ്ങളിൽ സംസാരിക്കാത്തതെന്നും താരം കൂട്ടിച്ചേർത്തു. സിനിമയിൽ പിടിച്ചു നിൽക്കാനായി ഒരുപാട് ജോലികൾ എടുത്തിട്ടുണ്ടെന്നും അതിലൊന്നും ബുദ്ധിമുട്ട് തോന്നിയിട്ടില്ലെന്നും സുധി കോപ്പ പറഞ്ഞു.

നേരത്തെ ഓഡിഷനുകളിൽ പരിചയപ്പെട്ട പലരും ഇന്ന് അറിയപ്പെടുന്ന താരങ്ങളാണെന്നും അദ്ദേഹം പറയുന്നു. ജോജു, ഷറഫുദ്ദീൻ, സിജു വിൽസൺ, സംവിധായകൻ തരുൺ മൂർത്തി അടക്കമുള്ളവരെ ഇത്തരം ഓഡിഷനുകളിൽ വെച്ചാണ് പരിചയപ്പെട്ടതെന്നും സുധി കോപ്പ അഭിമുഖത്തിൽ പറഞ്ഞു. പലരും തന്റെ പ്രകടനത്തെ പറ്റി നല്ല അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

Read More: റൊണാൾഡോയുടെ വൈകാരികമായ കുറിപ്പിന് മറുപടി നൽകി പെലെയും എംബാപ്പെയും; ഏറ്റെടുത്ത് ആരാധകർ

നടൻ മമ്മൂട്ടിക്കൊപ്പം ‘മംഗ്ലീഷ്’ എന്ന ചിത്രത്തിൽ സുധി കോപ്പ അഭിനയിച്ചിട്ടുണ്ട്. ആ ദിവസങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളായിരുന്നുവെന്നാണ് താരം പറയുന്നത്. സിനിമയിലെ ലഹരി ഉപയോഗം, സ്ത്രീ സുരക്ഷ തുടങ്ങിയ കാര്യങ്ങളെ പറ്റിയും താരം തന്റെ നിലപാടുകൾ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

Story Highlights: Sudhi koppa 24 news interview

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!