നേരിൽ കാണാതെ, ആരാണെന്നുപോലും അറിയാതെ ഫാസിൽ വിനയ പ്രസാദിനെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ കാരണം!
മലയാളികൾക്ക് എന്നും അത്ഭുതം തന്നെയാണ് മണിച്ചിത്രത്താഴ്. എത്ര വട്ടം കണ്ടാലും മുഷിപ്പിക്കാത്ത, പുതിയതെന്തോ ഒളിപ്പിച്ചത് പോലെ അതൊരു നിത്യവിസ്മയമായി തുടരുന്നു. മണിച്ചിത്രത്താഴിലെ ഓരോ കഥാപാത്രങ്ങളോടും ഒരു പ്രത്യേക ഇഷ്ടം എല്ലാവർക്കുമുണ്ട്. നാഗവല്ലിയും നകുലനും ഗംഗയും സണ്ണിയും എന്നും മലയാളികളുടെ ഹൃദയത്തിൽ കുടിയിരിക്കുന്ന കഥാപാത്രങ്ങളാണ്. ചിത്രത്തിൽ നിന്നും മറക്കാത്ത മറ്റൊരു കഥാപാത്രമാണ് ശ്രീദേവിയുടേത്. നടി വിനയ പ്രസാദ് ആണ് ഈ വേഷത്തിൽ അഭിനയിച്ചിരുന്നത്.
കന്നഡക്കാരിയായ വിനയ ഈ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് ഫ്ളവേഴ്സ് ഒരുകോടി വേദിയിൽ പങ്കുവയ്ക്കുന്നു. മലയാളത്തിൽ പെരുന്തച്ചൻ എന്ന സിനിമയിലാണ് വിനയ ആദ്യമായി അഭിനയിച്ചത്. അതിനു ശേഷം ഉഡുപ്പിയിൽ ഒരു മലയാള സമാജത്തിന്റെ സ്വീകരണത്തിൽ മോഹൻലാലിനൊപ്പം അതിഥിയായി വിനയ പങ്കെടുത്തു. അവിടെവെച്ച് വിനയയെ പരിചയെപ്പെട്ടിരുന്നു അദ്ദേഹം.
Read Also: സന്ധിവേദനയെ ചെറുക്കാന്‍ ഉറപ്പാക്കണം വൈറ്റമിന്‍ ഡി
അതിനുശേഷം ഒരാഴ്ച്ചകഴിഞ്ഞ് ഒരു കോൾ വരികയും മോഹൻലാൽ പറഞ്ഞിട്ടാണെന്നു അറിഞ്ഞതോടെ അഭിനയിക്കാൻ കേരളത്തിലേക്ക് എത്തുകയുമായിരുന്നു വിനയ. ആരെയും അറിയില്ലായിരുന്നു അന്ന് വിനയ പ്രസാദിന് മലയാളത്തിൽ. എന്നാൽ, നല്ലൊരു സ്വീകരണം അവിടെ നിന്നും ലഭിച്ചെന്നും ശോഭനയാണ് പിന്തുണ നൽകിയതെന്നും നടി പറയുന്നു. ഒന്ന് കാണുക പോലും ചെയ്യാതെ ഈ സിനിമയിലേക്ക് നടിയെ കാസ്റ്റ് ചെയ്തത് മോഹൻലാലിന്റെ വാക്കുകൾ കൊണ്ടാണ് എന്ന് സംവിധായകൻ ഫാസിൽ പറഞ്ഞതായി നടി പരിപാടിയിൽ പറയുന്നു.
Story highlights- vinaya prasad about manichithrathzhu