എഴുപത്തിമൂന്നാം വയസിൽ എസ്എസ്എൽസി പാസായി നടി ലീന

January 19, 2023

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് 2016ൽ റിലീസ് ചെയ്ത ചിത്രമാണ് മഹേഷിന്റെ പ്രതികാരം. സിനിമയിൽ ഫഹദ് ഫാസിലിനൊപ്പം ഒട്ടേറേ പുതുമുഖങ്ങൾ അണിനിരന്നിരുന്നു. നായികയായ അപർണ ബാലമുരളി ഉൾപ്പെടെ നിരവധി അഭിനേതാക്കൾ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ഭാഗമായി. സിനിമയിൽ ജിംസി എന്ന കഥാപാത്രത്തെയാണ് അപർണ ബാലമുരളി അവതരിപ്പിച്ചത്. ജിംസിയുടെ അമ്മയായി വേഷമിട്ടത് ലീന ആന്റണി എന്ന നടി ആയിരുന്നു.

പിന്നീട് നിരവധി സിനിമകളിൽ ലീന ആന്റണി വേഷമിട്ടു. ഇപ്പോഴിതാ, തന്റെ എഴുപത്തിമൂന്നാം വയസിൽ എസ്എസ്എൽസി പാസായിരിക്കുകയാണ് ഇവർ. ചേർത്തല ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലാണ് സിനിമ- നാടക നടിയായ ലീന പരീക്ഷ എഴുതിയത്. സാക്ഷരതാ മിഷന്റെ ഭാഗമായാണ് വീണ്ടും പഠനലോകത്തേക്ക് നടി എത്തിയത്. ആദ്യശ്രമത്തിൽ കണക്കിലും കെമിസ്ട്രിയിലും പരാജയമറിഞ്ഞു. എന്നാൽ സേ പരീക്ഷയിൽ വിജയിച്ചതോടെ എസ്എസ്എൽസി നേടി.

Read Also: “തേനും വയമ്പും..”; രവീന്ദ്രൻ മാഷിന്റെ നിത്യഹരിത ഗാനം വേദിയിൽ ഹൃദ്യമായി ആലപിച്ച് പ്രേക്ഷകരുടെ മനസ്സ് കവർന്ന് പാർവണക്കുട്ടി

പത്താം ക്ലാസ് പരീക്ഷ പാസായ സിനിമാ -നാടക നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. ഇനി പ്ലസ് വണിന് ചേരാൻ ഒരുങ്ങുകയാണ് ലീന. പത്താംക്ലാസ് കഴിഞ്ഞതോടെ സ്പോക്കൺ ഇംഗ്ലിഷും കലാമണ്ഡലം അശ്വതിയുടെ കീഴിൽ കൂടിയാട്ടവും പഠിക്കുന്നുണ്ട് പഠിക്കുന്നുണ്ട് ലീന. മന്ത്രി ശിവൻകുട്ടിയടക്കമുള്ളവർ ലീനയുടെ വിജയത്തിൽ അനുമോദനം അറിയിച്ചിരുന്നു. പലവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ മുടങ്ങിയ നിരവധി പേരാണ് സാക്ഷരതാ മിഷന്റെ ഈ സൗകര്യം പ്രയോജനപ്പെടുത്തി പഠനം പൂർത്തിയാക്കിയത്.

Story highlights- actress leena completed sslc

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!