യുവാക്കളുടെ ഹരമായി മാറിയ ജോബ് കുര്യൻ കോഴിക്കോടിന്റെ മണ്ണിലേക്ക്; ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സിന്റെ ആവേശം പടരുന്നു

January 27, 2023

ചുരുങ്ങിയ കാലം കൊണ്ട് മലയാള സംഗീത ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണ് ജോബ് കുര്യൻ. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ഒരു പിടി മികച്ച ഗാനങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ ജോബ് പക്ഷേ മലയാള സ്വതന്ത്ര സംഗീത ലോകത്താണ് ഏറെ പ്രശസ്‌തി നേടിയത്. യുവാക്കളുടെ ഹരമായി മാറിയിട്ടുള്ള ജോബിന്റെ സംഗീതത്തിനായി കോഴിക്കോട് ഒരുങ്ങുകയാണ്.

‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീത നിശയിൽ ആവേശം പടർത്താൻ ജോബ് എത്തുന്നു. ഫ്‌ളവേഴ്‌സ് ഒരുക്കുന്ന മ്യൂസിക്കൽ ഷോ ഫെബ്രുവരി 9 നാണ് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്നത്. സംഗീത നിശയിൽ ജോബ് കുര്യനൊപ്പം മലയാളികളുടെ പ്രിയ ഗായിക ഗൗരി ലക്ഷ്മിയും, അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകളും സംഗീതത്തിന്റെ ലഹരി പടർത്താനെത്തും.

Read More: കോഴിക്കോടൻ മണ്ണിൽ പാട്ടിന്റെ ലഹരി പടർത്താൻ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ എത്തുന്നു

വൈകിട്ട് അഞ്ച് മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. വൈകിട്ട് 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും. മാസ്‌ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

വെബ്‌സൈറ്റ് ലിങ്ക്

Story Highlights: DB nights will feature job kurian