“ഗിന്നസ് പക്രു എന്ന് ആദ്യമായി വിളിച്ചത് മമ്മൂക്ക..”; രസകരമായ ഓർമ്മ പങ്കുവെച്ച് താരം

January 11, 2023

വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഫ്‌ളവേഴ്‌സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്‌സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്‌ളവേഴ്‌സ് ഒരു കോടിയുമായി പ്രേക്ഷകരിലേക്കെത്തുന്നത്.

വലിയ ജീവിത പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്. അതോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്.

Read More: ആർആർആർ തിളങ്ങിയ ഗോൾഡൻ ഗ്ലോബിൽ മികച്ച സംവിധായകനായി സ്റ്റീവൻ സ്‌പിൽബെർഗ്; അവാർഡിനർഹനാക്കിയത് സ്വന്തം ജീവിതത്തെ ആസ്‌പദമാക്കിയുള്ള ചിത്രം

ഇപ്പോൾ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനമുണ്ടാക്കിയെടുത്ത ഗിന്നസ് പക്രു എന്ന അജയകുമാർ അറിവിന്റെ വേദിയിലെത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് ശ്രദ്ധേയമാവുന്നത്. പക്രു എന്ന പേരിൽ നിന്നും താൻ ഗിന്നസ് പക്രു ആയി മാറിയ കഥയാണ് താരം പങ്കുവെച്ചത്. നടൻ മമ്മൂട്ടിയാണ് തന്നെ ആദ്യമായി ഗിന്നസ് പക്രു എന്ന് വിളിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. പട്ടണത്തിൽ ഭൂതം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഗിന്നസ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റ് കൈയിൽ കിട്ടുന്നത്. അന്ന് നടൻ മമ്മൂട്ടിയിൽ നിന്നാണ് താൻ ആ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയതെന്നാണ് താരം പറയുന്നത്. ആ ചടങ്ങിൽ വെച്ച് മമ്മൂട്ടി തന്നെയാണ് ആദ്യമായി ഗിന്നസ് പക്രു എന്ന് വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Guinness pakru about getting his name from mammootty

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!