ലൈവ് പെർഫോമൻസുമായി വേദി കൈയടക്കി പ്രണവ് മോഹൻലാൽ, കമൻറ്റുമായി ആൻറണി വർഗീസ്-വിഡിയോ

January 5, 2023

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് പ്രണവ് മോഹൻലാൽ. മോഹൻലാൽ എന്ന താരത്തിന്റെ മകൻ എന്നതിൽ നിന്ന് മാറി മലയാള സിനിമയിൽ ഒരു നടനെന്ന നിലയിൽ സ്വന്തമായി ഒരു വിലാസം ഉണ്ടാക്കിയെടുത്തിരിക്കുകയാണ് പ്രണവ്. യാത്രകളും സാഹസികതയും ഏറെ ഇഷ്ടപെടുന്ന താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളുമൊക്കെ വളരെ പെട്ടെന്ന് വൈറലാവാറുണ്ട്. പൊതുവേദികളിലും പരിപാടികളിലും വളരെ അപൂർവ്വമായി മാത്രം പങ്കെടുക്കാറുള്ള പ്രണവിനെ പറ്റിയുള്ള വാർത്തകളൊക്കെ ശ്രദ്ധേയമാവാറുണ്ട്.

ഇപ്പോൾ പ്രണവ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു ലൈവ് പെർഫോമൻസിന്റെ വിഡിയോയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. യാത്രയ്ക്കിടയിൽ ഒരു വേദിയിൽ ലൂയിസ് ആംസ്‌ട്രോങ്ങിന്റെ ‘സെന്റ് ജെയിംസ് ഇന്‍ഫേമറി ബ്ലൂസ്’ എന്ന ഗാനം ആലപിക്കുകയായിരുന്നു താരം. ഈ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. നടൻ ആൻറണി വർഗീസ് അടക്കമുള്ളവർ വിഡിയോയ്ക്ക് താഴെ കമൻറ്റ് ചെയ്‌തിട്ടുണ്ട്‌.

അതേ സമയം പ്രണവും മോഹൻലാലും ഒരുമിച്ചുള്ള ചില ചിത്രങ്ങൾ നേരത്തെ ശ്രദ്ധേയമായി മാറിയിരുന്നു. മോഹൻലാലിന്റെ പാചക പരീക്ഷങ്ങളിൽ ഒപ്പം കൂടുന്ന പ്രണവിനെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. ഒരു നീണ്ട യൂറോപ്യൻ യാത്രയിലായിരുന്നു അദ്ദേഹം. 800 മൈലുകൾ കാൽനടയായി യാത്ര ചെയ്യുകയാണ് എന്നായിരുന്നു പ്രണവിന്റെ യുറോപ്യൻ പര്യടനത്തെ കുറിച്ച് നേരത്തെ വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നത്. ഇതിന് ശേഷം തിരിച്ചെത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് നേരത്തെ വൈറലായത്.

Read More: പെൺകുട്ടിയായി ജനിച്ചതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയി, ഭാവിയിൽ സംസാരിക്കാനാകുമോ എന്ന് ഡോക്ടർമാർ സംശയിച്ച കുരുന്ന്- പ്രതിബന്ധങ്ങളെ തരണംചെയ്ത് പാട്ടുവേദിയിലെത്തിയ ശ്രിഥക്കുട്ടി!

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു പ്രണവ് നായകനായ ‘ഹൃദയം.’ വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനുമാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററിൽ നിന്ന് 50 കോടിയോളം നേടിയ ചിത്രം ഒടിടിയിലും തരംഗമായി മാറിയിരുന്നു.

Story Highlights: Pranav mohanlal live performance goes viral

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!