മധ്യ തെക്കൻ കേരളത്തിൽ ഒറ്റപെട്ട മഴയ്ക്ക് സാധ്യത
January 30, 2023

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്രന്യുന മർദ്ദമായി, ശക്തി പ്രാപിച്ചു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന തീവ്ര ന്യുന മർദ്ദം തുടർന്ന് തെക്ക് പടിഞ്ഞാറു ദിശ മാറി ഫെബ്രുവരി 1 ഓടെ ശ്രീലങ്കൻ തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
Read Also: ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’; സംഗീതലഹരിയിൽ അവിയലിനൊപ്പം ചുവടുവെക്കാം…
കേരളത്തിൽ കാര്യമായ സ്വാധീനമില്ലെങ്കിലും മധ്യ തെക്കൻ കേരളത്തിൽ ഒറ്റപെട്ട മഴ സാധ്യത പ്രവചിക്കുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Story highlights- rain alert