സ്‌കേറ്റിങ് ബോർഡിൽ അനായാസ നൃത്തവുമായി യുവതി- വിഡിയോ

January 3, 2023

വെനസ്‌ഡേ എന്ന സീരിസിലെ ജെന്ന ഒർട്ടേഗയുടെ നൃത്തം സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ഒട്ടേറെ ആളുകൾ ജെന്നയുടെ ചുവടുകൾ അനുകരിച്ച് രംഗത്ത് വന്നിരുന്നു. സാധാരണ നൃത്തത്തിന് പകരം പലരും വ്യത്യസ്തത കൊണ്ടുവരാനും ശ്രമിച്ചിരുന്നു. അടുത്തിടെയാണ് ഒരു യുവതി അണ്ടർ വാട്ടറിൽ നൃത്തച്ചുവടുകളുമായി എത്തിയത്. ഇപ്പോഴിതാ, റഷ്യയിൽ നിന്നുള്ള ഫിഗർ സ്കേറ്റർ അതിമനോഹരമായ മെയ്‌വഴക്കത്തിലൂടെ അമ്പരപ്പിക്കുകയാണ്.

കമില വലീവ എന്ന സ്‌കേറ്റർ തന്റെ നൃത്ത ചുവടുകൾ കൊണ്ട് ഐസ് സ്റ്റേജിൽ വിസ്മയങ്ങൾ സൃഷ്ടിച്ചു. വെനസ്‌ഡേ അണിഞ്ഞിരുന്നതിന് സമാനമായ കറുത്ത വസ്ത്രമാണ് യുവതി ധരിച്ചിരുന്നത്. സ്റ്റേജിൽ ഉടനീളം സ്കേറ്റിംഗ് നടത്തുമ്പോൾ കമില വലീവ ഹിറ്റായ ഈ വിചിത്രമായ നൃത്തം ചെയ്യുന്നത് കാണാം. അവിശ്വസനീയമായ ഈ വിഡിയോ യൂട്യൂബിൽ ശ്രദ്ധനേടി.

‘ഫിഗർ സ്കേറ്റിംഗിന്റെ ആരാധകരെ ആശ്ചര്യപ്പെടുത്തുന്നതിലൂടെ കമില വലീവ ഇതിനകം പരിചിതമാണ്, ഇത്തവണയും പതിവ് തെറ്റിച്ചില്ല – ജനപ്രിയ ടിവി സീരീസ് വെനസ്‌ഡേ കോമ്പോസിഷനുകൾക്കൊപ്പമുള്ള ഒരു മിന്നുന്ന പ്രകടനം,’- വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ.

വിഡിയോ1.9 ദശലക്ഷത്തിലധികം കാഴ്ചകളും ഒട്ടേറെ കമന്റുകളും നേടി. യുവതിയുടെ ചുവടുകളിൽ ആളുകൾ നന്നായി മതിപ്പുളവാക്കുകയും ഐസിൽ സ്കേറ്റിംഗ് ചെയ്യുമ്പോൾ നൃത്തം ചെയ്യുന്നത് എത്ര കഠിനമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. സിനിമയിലെ ഒർട്ടേഗയുടെ ഭാവങ്ങൾ വലീവ അതേപടി പകർത്തിയതും ശ്രദ്ധേയമാണ്.

Read Also: കരുതൽ മതി; കൊവിഡുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിൽ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം…

നെറ്റ്ഫ്ലിക്‌സിന്റെ ഏറ്റവും പുതിയ സീരിസായ വെനസ്‌ഡേ, ‘സ്‌ട്രേഞ്ചർ തിംഗ്‌സ്’ സീസൺ 4 സ്ഥാപിച്ച സ്ട്രീമിംഗ് റെക്കോർഡ് തകർത്തുമുന്നേറുകയാണ്. സ്ട്രീം ചെയ്ത ആദ്യ ആഴ്ചയിൽ മാത്രം മൊത്തം 341.2 ദശലക്ഷം മണിക്കൂർ വ്യൂസ് നേടിയ സീരിസ് അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായി മാറി. ഈ സീരിസിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു വെനസ്‌ഡേ ആഡംസ് ആയി എത്തുന്ന ജെന്നയുടെ നൃത്തം.

Story highlights- Russian Olympic figure skater recreates viral Wednesday dance