“ഞാൻ തോമ, ആട് തോമ..”; ദൃശ്യമികവോടെ സ്‌ഫടികത്തിന്റെ ടീസർ എത്തി,പങ്കുവെച്ച് മോഹൻലാൽ

January 14, 2023

മോഹൻലാൽ എന്ന മഹാനടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സ്‌ഫടികത്തിലെ ആടുതോമ. മലയാള സിനിമയിലെ ക്ലാസ്സിക്കാണ് ‘സ്‌ഫടികം.’ ഭദ്രൻ സംവിധാനം ചെയ്‌ത ഈ സൂപ്പർ ഹിറ്റ് ചിത്രം ഇപ്പോൾ വീണ്ടും റിലീസിനൊരുങ്ങുകയാണ്. റിലീസ് ചെയ്‌ത്‌ 28 വർഷങ്ങൾ തികയുമ്പോഴാണ് സ്‌ഫടികം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. ഫെബ്രുവരി 9 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്‌തിരിക്കുകയാണ്. നടൻ മോഹൻലാൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ടീസർ റിലീസ് ചെയ്‌തിരിക്കുന്നത്. വലിയ ആവേശത്തോടെയാണ് മലയാള സിനിമ പ്രേക്ഷകർ സ്‌ഫടികത്തിന്റെ റീ റിലീസിനായി കാത്തിരിക്കുന്നത്. സ്‌ഫടികം തിയേറ്ററിൽ കാണാൻ കഴിയാതിരുന്ന പുതിയ തലമുറയ്ക്ക് വേണ്ടി കൂടിയാണ് ചിത്രം വീണ്ടുമെത്തിക്കുന്നതെന്ന് നേരത്തെ സംവിധായകൻ ഭദ്രൻ പറഞ്ഞിരുന്നു.

Read More: ദൈവത്തെ കണ്ടുവെന്ന് രാജമൗലി, ‘നാട്ടു നാട്ടു’ ഇഷ്ടമായെന്ന് സ്‌പിൽബര്‍ഗ്- ഇതിഹാസങ്ങളുടെ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ വൈറലാവുന്നു

അതേ സമയം മോഹൻലാൽ തന്നെയാണ് നേരത്തെ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. “എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എൻ്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകമെമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 ന് സ്‌ഫടികം 4k Atmos എത്തുന്നു. ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്… ‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?.’- മോഹൻലാൽ കുറിക്കുന്നു. പുതിയ പോസ്റ്ററും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു. സ്‌ഫടികം വീണ്ടും റിലീസ് ചെയ്യാൻ പതിനായിരക്കണക്കിന് ആളുകളുടെ കത്തുകളും അഭ്യർത്ഥനകളും ഉണ്ടായിരുന്നെന്ന് ഭദ്രൻ പറഞ്ഞിരുന്നു.

Story Highlights: Sphadikam new teaser released by mohanlal

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!