ആർആർആർ തിളങ്ങിയ ഗോൾഡൻ ഗ്ലോബിൽ മികച്ച സംവിധായകനായി സ്റ്റീവൻ സ്പിൽബെർഗ്; അവാർഡിനർഹനാക്കിയത് സ്വന്തം ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം
ഗോൾഡൻ ഗ്ലോബ് അവാർഡ്സിൽ മികച്ച സംവിധായകനായി സ്റ്റീവൻ സ്പിൽബെർഗ്. ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച സംവിധായകരിലൊരാളായ സ്പിൽബെർഗിനെ തേടി വർഷങ്ങൾക്ക് ശേഷമാണ് അർഹിക്കുന്ന മറ്റൊരു അംഗീകാരം എത്തിയിരിക്കുന്നത്. സ്വന്തം ബാല്യ-കൗമാരകാല ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത ‘ദ ഫാബെൽമാൻസ്’ എന്ന ചിത്രമാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്.
സിനിമ എന്ന കലാരൂപത്തിനുള്ള ഒരു സമർപ്പണം കൂടിയാണ് സ്പിൽബെർഗിന്റെ ‘ദ ഫാബെൽമാൻസ്.’ ജീവിതത്തിൽ ഒറ്റപ്പെട്ട് പോവുന്ന, പ്രതിസന്ധികൾ നേരിടുന്ന മനുഷ്യർക്ക് സിനിമകൾ എങ്ങനെ അതിജീവനത്തിന്റെ വഴികൾ തെളിക്കുന്നു എന്ന് വരച്ചു കാട്ടുകയാണ് ചിത്രം. സ്വന്തം കുട്ടിക്കാലത്തും കൗമാര കാലത്തും കുടുംബത്തിലും ചുറ്റുപാടിലും നേരിട്ട പല പ്രതിസന്ധികളെയും സിനിമകൾ കണ്ടും തന്റേതായ കുഞ്ഞ് സിനിമകൾ നിർമ്മിച്ചുമാണ് സ്പിൽബെർഗ് അതിജീവിച്ചത്. പല അഭിമുഖങ്ങളിലും ഇതിനെ പറ്റി അദ്ദേഹം മനസ്സ് തുറന്നിട്ടുമുണ്ട്.
സ്പിൽബെർഗിന്റെ ഈ അനുഭവങ്ങളുടെ ദൃശ്യാവിഷ്ക്കരമാണ് ‘ദ ഫാബെൽമാൻസ്.’ ഡ്രാമ വിഭാഗത്തിൽ മികച്ച ചിത്രമായും ‘ദ ഫാബെൽമാൻസ്’ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആർആർആറിന് നാമനിർദേശം ഉണ്ടായിരുന്ന മികച്ച ഇംഗ്ലീഷ് ഇതര ഭാഷാചിത്രത്തിന്റെ വിഭാഗത്തിൽ ‘അര്ജന്റീന 1985’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
An amazing moment for Steven Spielberg! Congratulations on your WIN for Best Director – Motion Picture for the film @thefabelmans! 🙌
— Golden Globe Awards (@goldenglobes) January 11, 2023
Tune in to the #GoldenGlobes LIVE on NBC and Peacock! pic.twitter.com/M7xT6HkDdw
Read More: ‘അവിശ്വസനീയമായ നേട്ടം’: ഗോൾഡൻ ഗ്ലോബ് വിജയത്തിന് ‘ആർആർആർ’ ടീമിന് എആർ റഹ്മാന്റെ അഭിനന്ദനം
അതേ സമയം ആർആർആറിലെ “നാട്ടു നാട്ടു” എന്ന ഗാനം മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം സ്വന്തമാക്കി. ചിത്രത്തിന് സംഗീതം നൽകിയ എം.എം കീരവാണി പുരസ്ക്കാരം ഏറ്റുവാങ്ങി. ഗാനത്തിന് ലഭിച്ച പുരസ്ക്കാരം മുഴുവൻ ഇന്ത്യൻ സിനിമയ്ക്കും അഭിമാനിക്കാൻ കഴിയുന്ന നേട്ടമായി മാറിയിരിക്കുകയാണ്. ബാഹുബലി അടക്കമുള്ള ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള ആളാണ് കീരവാണി.
Your song "Naatu Naatu" just won Best Orignal Song 🎶 Huge congratulations, @mmkeeravaani @rrrmovie. #GoldenGlobes
— Golden Globe Awards (@goldenglobes) January 11, 2023
🎥 @davemalave pic.twitter.com/8zdjKKewb0
Story Highlights: Spielberg becomes best director at the golden globe awards