പ്രണയം പങ്കിടാൻ ലവ്ഫുള്ളി യുവർസ് വേദ- ട്രെയ്‌ലർ എത്തി

February 27, 2023
Yours Veda movie

രജിഷ വിജയനും, വെങ്കിടേഷും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ലവ്ഫുള്ളി യുവർസ് വേദ. അനിഖ സുരേന്ദ്രനും, ശ്രീനാഥ് ഭാസിയും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം മാർച്ച് 3 തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തി.

R2 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിലും റുവിൻ വിശ്വവും ചേർന്ന് നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരൻ ആണ്. കലാലയ പ്രണയവും രാഷ്ട്രീയവും പ്രധാന പ്രമേയമായ ഈ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രഞ്ജിത് ശേഖർ, ചന്തുനാഥ്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ, വിജയകൃഷണൻ, അർജുൻ പി അശോകൻ, സൂര്യലാൽ, ഫ്രാങ്കോ എന്നിവരാണ് മറ്റു താരങ്ങൾ.

ബാബു വൈലത്തൂരിന്റെ തിരക്കഥയിൽ ഒരു ക്യാമ്പസ് കാലഘട്ടത്തെ പുന:സൃഷ്ടിക്കുകയാണ് വേദയിലൂടെ . കലാലയത്തിന്റെ സൗഹൃദങ്ങളുടേയും, പ്രണയത്തിന്റെയും, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടയാണ് വേദ സഞ്ചരിക്കുന്ന ഈ ചിത്രം ക്യാൻവാസിൽ പകർത്തിയിരിക്കുന്നത് ടോബിൻ തോമസ് ആണ്. ഈ കാലഘട്ടം ശക്തമായി ചർച്ചചെയുന്ന പാരിസ്ഥിതിക രാഷ്ട്രീയവും വേദയിലൂടെ മുന്നോട്ടു വെയ്ക്കുന്നുണ്ട്.

Read Also: കൊറിയൻ ലുക്കിലേക്ക് മാറാൻ രണ്ട് കോടി രൂപ ചിലവഴിച്ച് യുവാവ്- സംഭവിച്ചത് അമളി!

കോ പ്രൊഡ്യൂസർ – അബ്ദുൽ സലീം, ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം, പ്രോജെക്റ്റ്  കൺസൾടന്റ് – അൻഷാദ് അലി, ചീഫ് അസ്സോസിയേറ്റ് – നിതിൻ സി സി, എഡിറ്റർ – സോബിൻ സോമൻ, കലാസംവിധാനാം – സുഭാഷ് കരുണ, വസ്ത്രാലങ്കാരം -അരുൺ മനോഹർ, മേക്കപ്പ് – ആർ ജി വയനാട്, സംഘട്ടനം – ഫിനിക്‌സ് പ്രഭു, ടൈറ്റിൽ ഡിസൈൻ – ധനുഷ് പ്രകാശ്, പ്രൊഡക്ഷൻ കോണ്ട്രോളർ – റെനി ദിവാകർ, സ്റ്റിൽസ് – റിഷാജ് മുഹമ്മദ്, ഡിസൈൻസ് – യെല്ലോടൂത്ത്, കളറിസ്റ് – ലിജു പ്രഭാകർ, ഫിനാൻസ് ഹെഡ് – സുൽഫിക്കർ, സൗണ്ട് ഡിസൈൻ – വിഷ്ണു പി സി, പി ആർ ഒ – എ എസ് ദിനേശ്, മീഡിയ പ്ലാനിംഗ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ, ഡിജിൽ മാർക്കറ്റിംഗ് – വൈശാഖ് സി വടക്കേവീട്.

Story highlights- Lovefully Yours Veda – Trailer