വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഭാവനയുടെ തിരിച്ചുവരവ്; ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ ട്രെയ്‌ലർ

February 4, 2023

മോളിവുഡിലെ പ്രതിഭാധനയായ നടി ഭാവന സിനിമാലോകത്ത് തന്റെ രണ്ടാം ഇന്നിംഗ്‌സ് ഗംഭീരമാക്കുകയാണ്. വരാനിരിക്കുന്ന സിനിമ ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ മുതൽ ഒട്ടേറെ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ, ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ട്രെയിലർ പുറത്തിറക്കി. ഭാവന – ഷറഫുദ്ധീൻ ജോഡി അഭിനയിച്ച ചിത്രം, ഫീൽ ഗുഡ് ഘടകങ്ങളുള്ള ഒരു റൊമാന്റിക് എന്റർടെയ്‌നർ വാഗ്ദാനം ചെയ്യുന്നു.

നാല് ഷെഡ്യൂളുകളുള്ള ചിത്രത്തിന് ആകെ 60 ദിവസത്തെ ചിത്രീകരണം ഉണ്ടായിരുന്നു. അതേസമയം, ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്..’. തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയനടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമാകുന്നത്. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ശ്രദ്ധ നേടി. ലോക്ക് ഡൗൺ സമയത്ത്‌ നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും നടി ശ്രദ്ധ നേടിയിരുന്നു. 


Read Also: എല്ലാം മറന്നാലും സംഗീതം നിലനിൽക്കും; മറവി രോഗം ബാധിച്ച മുത്തശ്ശി കൊച്ചു മകന് താരാട്ട് പാടുന്ന ഹൃദ്യ നിമിഷം-വിഡിയോ

സംവിധായകൻ ഭദ്രൻ ഒരുക്കുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുക. ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി വേഷമിടുന്നത്. ചിത്രത്തിൽ ‘ഇഒ എലിയാവൂ കോഹൻ’ എന്ന ജൂതനായിട്ടാണ് ഷെയ്‍ൻ എത്തുക. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

Story highlights- ‘Ntikkakkakkoru Premandaarnnu’ trailer