“പുതിയ തുടക്കങ്ങൾക്ക്..”; പൃഥ്വിരാജ് പങ്കുവെച്ച ചിത്രം ചർച്ചാവിഷയമാവുന്നു

February 25, 2023
Prithviraj new look

നടൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. “പുതിയ തുടക്കങ്ങൾക്ക്” എന്ന് കുറിച്ച് കൊണ്ട് അദ്ദേഹം പങ്കുവെച്ച ചിത്രം ഇപ്പോൾ ആരാധകരുടെയിടയിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാളിയന്റെ ഷൂട്ടിംഗ് ആരംഭിക്കുകയാണോ എന്നാണ് ഒരു കൂട്ടം ആരാധകർക്ക് അറിയേണ്ടത്. (prithviraj new film)

മറിച്ച് താരം സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാനെ പറ്റിയാവാം പൃഥ്വിരാജ് സൂചിപ്പിക്കുന്നത് എന്നാണ് മറ്റൊരു കൂട്ടം ആരാധകർ അഭിപ്രായപ്പെടുന്നത്. ഏതായാലും താരം പങ്കുവെച്ച ചിത്രം വൈറലായി മാറിയിരിക്കുകയാണ്.

അതേ സമയം മലയാള സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന എമ്പുരാന്റെ ഷൂട്ടിംഗ് ഈ വർഷം ഓഗസ്റ്റിൽ ആരംഭിക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ട് അവസാനിച്ചിരിക്കുകയാണ്. ആറ് മാസത്തോളമായി ഇന്ത്യയ്ക്കകത്തും നിരവധി വിദേശ രാജ്യങ്ങളിലും പൃഥ്വിരാജ് അടക്കമുള്ള എമ്പുരാൻ ടീം ലൊക്കേഷന് വേണ്ടി നടത്തിയ യാത്രകളാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ചിത്രത്തിനായി ഹോളിവുഡ് സിനിമകൾക്ക് സമാനമായ ലൊക്കേഷൻ ഹണ്ടിങ്ങാണ് നടന്നിരുന്നത്. 6 രാജ്യങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയെന്നാണ് അറിയാൻ കഴിയുന്നത്.

Read More: ലൊക്കേഷൻ ഹണ്ട് പൂർത്തിയായി; ‘എമ്പുരാൻ’ ഓഗസ്റ്റിൽ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് സൂചന

അതേ സമയം 2019-ൽ തിയേറ്ററുകളിലെത്തിയ ലൂസിഫർ മലയാളത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയം നേടിയ ചിത്രമാണ്. 250 കോടി ക്ലബ്ബിൽ കയറിയ ആദ്യ മലയാള ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ തെലുങ്ക് റീമക്ക് നേരത്തെ റിലീസ് ചെയ്‌തിരുന്നു. മെഗാ താരം ചിരഞ്ജീവിയാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ മോഹൻലാൽ ചെയ്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ‘ഗോഡ്ഫാദർ’ എന്ന ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Story Highlights: Prithviraj new photo goes viral