കളിപ്പാട്ട കഷ്ണം വിഴുങ്ങാൻ ശ്രമിച്ച് കുഞ്ഞനിയൻ; അപകടം ഒഴിവാക്കി രക്ഷിച്ച് മൂന്നുവയസ്സുകാരൻ- വിഡിയോ

March 8, 2023

ഹൃദ്യമായ കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. ഇപ്പോഴിതാ, കാഴ്ചക്കാരുടെ ഉള്ളിലും മുഖത്തും ചിരി വിടർത്തുന്ന ഒരു കാഴ്ച ശ്രദ്ധനേടുകയാണ്. ഒരു സഹോദരസ്നേഹത്തിന്റെ നേർക്കാഴ്ചയാണ് ശ്രദ്ധേയമാകുന്നത്.ഒരു മൂന്നുവയസുകാരന്റെ കരുതലാണ് വിഡിയോയിലുള്ളത്.

ഈ മൂന്നുവയസുകാരൻ തന്റെ കുഞ്ഞനിയനെ രക്ഷിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്.വിഴുങ്ങിയാൽ അപകടമായേക്കാവുന്ന ഒരു വസ്തു തന്റെ സഹോദരന്റെ വായിലിരിക്കുന്നത് മൂന്നുവയസുകാരനെ കണ്ടു. വരാനിരിക്കുന്ന ആപത്ത് മനസ്സിലാക്കിയ അവൻ ആ കൊച്ചുകുട്ടിയെ പിടിച്ച് വായിൽ നിന്ന് വസ്തു പുറത്തെടുത്തു. ക്രിസ് ഇവാൻസിന്റെ ട്വിറ്റർ ഹാൻഡിലിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിന് 2 ദശലക്ഷത്തിലധികം കാഴ്‌ചകളുണ്ട്.

ഇപ്പോൾ വൈറലായ വിഡിയോയിൽ, മൂന്ന് വയസ്സുള്ള ഒരു ആൺകുട്ടി അമ്മയുടെയും അനിയന്റെയും സാന്നിധ്യത്തിൽ ഹുല-ഹൂപ്പുമായി കളിക്കുകയായിരുന്നു.ഈ സംഭവം മുന്നിലിരിക്കുന്ന ക്യാമറയിൽ പകർത്തുന്നുമുണ്ടായിരുന്നു. കളിക്കുന്നതിനിടയിലാണ് അനിയന്റെ വായിൽ ഒരു കളിപ്പാട്ട കഷ്ണം കണ്ടത്. ഒരു നിമിഷം പോലും പാഴാക്കാതെ ആൺകുട്ടി സഹോദരനെ പിടിച്ച് വായ തുറന്ന് ആ വസ്തു പുറത്തെടുത്തു. കുഞ്ഞിന്റെ സമയോചിതമായ പ്രവർത്തനം നിരവധി ട്വിറ്റർ ഉപയോക്താക്കളിൽ നിന്ന് അഭിനന്ദനം നേടിക്കൊടുത്തു.

ഏതാനും നാളുകൾക്ക് മുൻപ് ഒരു കൊച്ചു പെൺകുട്ടി തന്റെ ഇളയ സഹോദരങ്ങളെ സംരക്ഷിക്കുന്ന ജോലി വളരെ ഗൗരവമായി എടുക്കുന്ന ഒരു കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Read Also: കുഞ്ഞനിയത്തിയ്ക്കായി പാട്ടുപാടി ഒരു കുഞ്ഞ് ചേച്ചിക്കുട്ടി- ക്യൂട്ട് വിഡിയോ

യോഗ് എന്ന ഉപയോക്താവ് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നിർമ്മാണത്തിലിരിക്കുന്ന ഒരു സൈറ്റിൽ നിൽക്കുന്ന മൂന്ന് സഹോദരങ്ങളെ വിഡിയോയിൽ കാണാം. ഇവർക്ക് നേരെ ഒരു വാഹനം വരുന്നുണ്ടായിരുന്നു, കളിച്ചുകൊണ്ടിരുന്ന സഹോദരങ്ങൾ വാഹനം ശ്രദ്ധിക്കുന്നില്ല. ഉത്തരവാദിത്തമുള്ള ചേച്ചി വാഹനം നിർത്താൻ ആംഗ്യം കാണിക്കുന്നത് വിഡിയോയിൽ കാണാം. പിന്നീട് അവൾ തന്റെ ഇളയ സഹോദരങ്ങളെ സുരക്ഷിതമായി അകത്തേക്ക് ഒന്നൊന്നായി കൊണ്ടുപോയി. ഈ കാഴ്ച വിവരിക്കാനാകാത്തവിധം മനോഹരമായിരുന്നു.

Story highlights- 3-year-old boy saves his little brother from choking on piece of toy