കുടുംബനിമിഷങ്ങളും ആക്ഷൻ രംഗങ്ങളും കോർത്തിണക്കിയൊരുങ്ങുന്ന ‘കെടാവിളക്ക്’; ചിത്രത്തിന്റെ പൂജയും ലിറിക്കൽ മ്യൂസിക് റിലീസിങ്ങും മാർച്ച് 31ന്
പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ ദർശൻ സംവിധാനം ചെയ്ത് സുധീർ സി.ബി. നിർമ്മിയ്ക്കുന്ന ചിത്രമാണ് ‘കെടാവിളക്ക്’. സിനിമയുടെ പൂജയും ലിറിക്കൽ മ്യൂസിക് റിലീസിങ്ങും മാർച്ച് 31ന് തൃശൂർ, ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ വെച്ച് നടക്കും. മലയാള സാഹിത്യ സാംസ്കാരിക സിനിമാ രംഗത്തെ നിരവധി പ്രശസ്തർ ചടങ്ങിൽ പങ്കെടുക്കും.
ഡോ. ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ടിന്റെ തിരക്കഥയ്ക്ക് ജീവ സംഭാഷണം ഒരുക്കുന്നു. ചിത്രത്തിൽ മലയാള സിനിമാ രംഗത്തെ പ്രശസ്തരായ ഒട്ടനവധി നടീ നടന്മാരോടൊപ്പം നായക കഥപാത്രത്തിൽ പുതുമുഖമായ സനീഷ് മേലേപ്പാട്ടും, നായികയായി ഭദ്രയും വേഷമിടുന്നു. ബാല നടനായി പാർത്ഥിപ് കൃഷ്ണനും അഭിനയിക്കുന്നു. ഡോ. ഉണ്ണികൃഷ്ണൻ തെക്കെപ്പാട്ട്, ഗോകുൽ പണിക്കർ എന്നിവരുടെ വരികൾക്ക് സജീവ് പുത്തൂർ കണ്ടര്, പി.ഡി. തോമസ്, ഗോകുൽ പണിക്കർ എന്നിവർ ഈണം പകരുന്നു.
Read Also: ലാസ്യചുവടുകളിൽ മനോഹരിയായി നിമിഷ സജയൻ- വിഡിയോ
ഏവരും എന്നും സകുടുംബം കാണാൻ കൊതിയ്ക്കുന്ന രസകരമായ നിമിഷങ്ങളുള്ള ഈ ചിത്രത്തിൽ അതിഗംഭീരമായ ആക്ഷൻ രംഗങ്ങളും ഉണ്ട്. ഏപ്രിൽ മാസത്തിൽ എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലായി കെടാവിളക്കിന്റെ ചിത്രീകരണം നടക്കും.
Story highlights- kedavilakk movie pooja ceremony