വീണ്ടും ബിജു മേനോനൊപ്പം കുഞ്ചാക്കോ ബോബൻ; ‘ഡ്രീം കോമ്പോ’യുടെ ചിത്രം ഒരുങ്ങുന്നുവെന്ന് ചാക്കോച്ചൻ

March 17, 2023
Kunchakko boban and biju menon

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുക്കെട്ടായിരുന്നു കുഞ്ചാക്കോ ബോബനും ബിജു മേനോനും. ഇരുവരും ഒരുമിച്ച ചിത്രങ്ങളൊക്കെ വലിയ ഹിറ്റുകളായി മാറിയിട്ടുണ്ട്. സീനിയേഴ്‌സ്, മല്ലു സിങ്, ഓർഡിനറി, റോമൻസ് തുടങ്ങിയ ചിത്രങ്ങളൊക്കെ ഏറെ ജനപ്രിയമായി മാറിയ സിനിമകളാണ്. ഇടക്കാലത്ത് ഇരുവരും ഒരുമിച്ച ചിത്രങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. (Kunchakko boban and biju menon new movie)

ഇപ്പോൾ മറ്റൊരു ചിത്രത്തിനായി കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒരുമിക്കുകയാണ്. രതീഷ് ബാലകൃഷ്‌ണ പൊതുവാളിന്റെ തിരക്കഥയിൽ മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന ചിത്രം തന്റെ ഡ്രീം കോമ്പോയാണെന്നാണ് ചാക്കോച്ചൻ പറയുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കുന്നത്. കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ്, മാര്‍ട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നീ കമ്പനികൾ സംയുക്തമായാണ് സിനിമയുടെ നിർമ്മാണം നിർവഹിക്കുന്നത്. നായാട്ടിന് ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

Read More: ‘പരുമല ചെരുവിലെ പഠിപ്പുര വീട്ടില്..’- ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് അനുശ്രീ

അതേ സമയം രതീഷ് ബാലകൃഷ്‌ണ പൊതുവാളും കുഞ്ചാക്കോ ബോബനും ഒരുമിച്ച ‘ന്നാ താൻ കേസ് കൊട്’ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. നായകൻ കുഞ്ചാക്കോ ബോബന്റെ ഒരു വൈറൽ ഡാൻസോട് കൂടിയാണ് ചിത്രം ശ്രദ്ധേമായി മാറിയത്. “ദേവദൂതർ പാടി..” എന്ന ഗാനത്തിന് ചുവട് വെച്ച കുഞ്ചാക്കോ ബോബൻ വളരെ ചെറിയ സമയം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു. ചടുലമായ ചുവടുകളുമായി ഗാനത്തിൽ നിറഞ്ഞു നിൽക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഗാനത്തെയും താരത്തിന്റെ പ്രകടനത്തെയും ഏറ്റെടുത്തത്.

Story Highlights: Kunchakko boban re-unites with biju menon for a movie