നടൻ മണികണ്ഠന്റെ മകന് പിറന്നാളാശംസകളുമായി മോഹൻലാൽ; വിഡിയോ പങ്കുവെച്ച് താരം

March 19, 2023
Mohanlal's birthday wish

കമ്മട്ടിപ്പാടത്തിലെ ബാലൻ ചേട്ടനായി തിളങ്ങിയ നടൻ മണികണ്ഠനെ ആരും മറക്കാൻ സാധ്യതയില്ല. ഏറെ പ്രശംസ നേടിയ കഥാപാത്രത്തിന് ശേഷം മികച്ച ഒരു പിടി കഥാപാത്രങ്ങൾക്ക് താരം ജീവൻ നൽകിയിരുന്നു. ഇപ്പോൾ മലയാള സിനിമ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ‘മാലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലും താരം ഒരു പ്രധാന റോളിൽ എത്തുന്നുണ്ട്. (Mohanlal’s birthday wish)

ഇപ്പോൾ മണികണ്ഠൻ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വിഡിയോയാണ് വൈറലാവുന്നത്. താരത്തിന്റെ മകന് പിറന്നാളാശംസകൾ നേരുന്ന നടൻ മോഹൻലാലിൻറെ വിഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. “പിറന്നാൾ ആശംസകൾ ഇസൈ മണികണ്ഠൻ. ഒരുപാട് സ്നേഹത്തോടെ പ്രാർത്ഥനയോടെ ഹാപ്പി ബർത്ത് ഡേ. ഞാൻ ആരാണെന്ന് കുറച്ച് വലുതാകുമ്പോൾ അച്ഛനോട് ചോദിച്ചാൽ പറഞ്ഞ് തരും. കേട്ടോ. എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും എല്ലാം ഈശ്വരൻ തരട്ടെ”- ആശംസകൾ നേർന്ന് കൊണ്ട് മോഹൻലാൽ വിഡിയോയിൽ പറയുന്നു. വാലിബന്റെ സെറ്റിൽ നിന്നാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഒരു പിറന്നാളാഘോഷത്തിന്റെ വിഡിയോ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. വാലിബനിൽ അഭിനയിക്കുന്ന ഒരു പുതുമുഖ നടന്റെ പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന്റേയും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. പിറന്നാൾ ആഘോഷിച്ച മനോജ് മോസസ് എന്ന നടൻ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചത്.

Read More: പുതുമുഖ നടന്റെ പിറന്നാൾ ആഘോഷിച്ച് മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും; വാലിബന്റെ സെറ്റിൽ നിന്നുള്ള കാഴ്ച്ച-വിഡിയോ

അതേ സമയം മോഹൻലാലിനൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ മലയാള സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. മലയാള സിനിമയുടെ അഭിമാനമാണ് നടൻ മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും. അത് കൊണ്ട് തന്നെ ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ.

Story Highlights: Mohanlal’s birthday wish for manikandan’s son