ഹൃദയം കവർന്ന ‘അനുരാഗ സുന്ദരി’- അനുരാഗത്തിലെ ഗാനം ശ്രദ്ധനേടുന്നു

April 21, 2023

അശ്വിൻ ജോസ്, ഗൗരി കിഷൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് അനുരാഗം. ചിത്രത്തിലെ അനുരാഗ സുന്ദരി എന്ന ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. അശ്വിൻ ജോസിനൊപ്പം ഗൗരി കിഷനും ഷീലയും ജോണി ആന്റണിയും ഗാനത്തിലുണ്ട്. ജോയൽ ജോൺസാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ടിറ്റോ പി തങ്കച്ചന്റെ വരികൾക്ക് കപിൽ കപിലാൻ ഗാനം ആലപിക്കുന്നു. ഷഹദ് നിലമ്പൂറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘അനുരാഗം’.

ചിത്രത്തിലെ മറ്റു ഗാനങ്ങളായ ‘മിഥുനം മധുരം..’,  തമിഴ്  മെലഡി ഗാനം ‘യെഥുവോ ഒൺട്ര്..’ , ‘ചില്ല് ആണേ..’ എന്നിവ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രെൻഡിങ്ങിലാണ്. ബാല,ഗോഡ്ഫ്രി ഇമാനുവൽ,അബ്ജാക്ഷ് കെ എസ് , ബാലു തങ്കച്ചൻ ഡോൺ തങ്കച്ചൻ തുടങ്ങിയവരാണ് പാട്ടിന്റെ മറ്റ് അണിയറ പ്രവർത്തകർ. ചിത്രം മെയ് അഞ്ചിന് പ്രദർശനത്തിനെത്തും.

വ്യതസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയത്തിലൂടെയാണ് ചിത്രത്തിന്റെ കഥയുടെ സഞ്ചാരം. അനുരാഗം സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന അശ്വിൻ ജോസാണ്. ഗൗതം വാസുദേവ് മേനോൻ , ജോണി ആന്റണി,ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.

read also: അനന്തപുരിയിൽ പാട്ടുപൂരവുമായി ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റർ 2′; ഏപ്രിൽ 29, 30 തീയതികളിൽ

ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകൻ സംഗീതം ജോയൽ ജോൺസ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോൾ ഈ സിനിമയുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്,മോഹൻ രാജ് ,ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്.  കലാസംവിധാനം- അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സിങ് -ഫസൽ എ ബക്കർ,കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സി.എസ്, മേക്കപ്പ്- അമൽ ചന്ദ്ര, ത്രിൽസ് – മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവിഷ് നാഥ്,ഡിഐ- ലിജു പ്രഭാകർ, സ്റ്റിൽസ്- ഡോണി സിറിൽ, പിആർ & ഡിജിറ്റൽ മാർക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, എ.എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്സ്.

Story highlights- anuraga sundari song from anuragam movie out now