‘പെട്ടെന്ന് വന്നൊരു ക്വട്ടേഷൻ ആയോണ്ടല്ലേ..’- ചിരിനിറച്ച് ‘മദനോത്സവ’ത്തിലെ രണ്ടാമത്തെ ടീസർ

April 13, 2023

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി,ഭാമ അരുൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മദനോത്സവം’. ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ റിലീസ് ചെയ്തു. മുൻപ് പുറത്തുവന്ന റാപ്പ് ഗാനത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഏപ്രിൽ 14-ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ രാജേഷ് മാധവൻ,പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴീക്കോടൻ, ജോവൽ സിദ്ധിഖ്, സുമേഷ് ചന്ദ്രൻ,സ്വാതി ദാസ് പ്രഭു തുടങ്ങിയവരും അഭിനയിക്കുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിക്കുന്നു. [ madanolsavam second teaser ]

ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ സംഭാഷണമെഴുതുന്നു. സംവിധായകൻ രതീഷ് ബാലകൃഷ്‌ണൻ പൊതുവാളിന്റെ ചീഫ് അസ്സോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ ആദ്യ ചിത്രമാണ് ‘മദനോത്സവം’. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് ക്രിസ്റ്റോ സേവിയർ സംഗീതം പകരുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസർ- ജെയ്.കെ, പ്രൊഡക്ഷൻ
കൺട്രോളർ-രഞ്ജിത് കരുണാകരൻ,പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ.

Read Also: ആ ഓട്ടുപാത്രത്തിലാണ് ഞാൻ ഇപ്പോളും ഭക്ഷണം കഴിക്കുന്നത്; അച്ഛന്റെ ഓർമ്മയിൽ ഹരിശ്രീ അശോകൻ

എഡിറ്റർ-വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ-ശ്രീജിത്ത് ശ്രീനിവാസൻ,കല-കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി.ജെ,മേക്കപ്പ്- ആർ.ജി.വയനാടൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-അഭിലാഷ് എം.യു,അസോസിയേറ്റ് ഡയറക്ടർ-അജിത് ചന്ദ്ര,രാകേഷ് ഉഷാർ,സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്‌ണൻ, ഡിസൈൻ-അറപ്പിരി വരയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ലിബിൻ വർഗ്ഗീസ്. കാസർകോട്,കൂർഗ്,
മടികേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പി ആർ ഒ-എ എസ് ദിനേശ്. മാർക്കറ്റിംഗ് : ബിനു ബ്രിങ്ഫോർത്ത്.

Story highlights- madanolsavam second teaser