‘പടച്ചോനെ, ഇങ്ങള് കാത്തോളീ..’- മഞ്ജുവിന്റെ ട്രോൾ വിഡിയോയുമായി മധു വാര്യർ

April 24, 2023

സമൂഹ മാധ്യമങ്ങളിൽ വീട്ടുവിശേങ്ങളും സിനിമ വിശേഷങ്ങളുമൊക്കെ പതിവായി പങ്കുവയ്ക്കാറുണ്ട് നടൻ മധു വാര്യർ. ലോക്ക് ഡൗൺ സമയത്ത് സഹോദരി മഞ്ജു വാര്യർക്കൊപ്പമുള്ള കുട്ടികൾ ഓർമ്മകൾ മധു വാര്യർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇപ്പോൾ സഹോദരിയെ ട്രോളി ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മധു വാര്യർ.

സ്ലോ സൈക്ലിംഗ് ചെയ്യുന്ന നടിയുടെ ട്രോൾ വിഡിയോയാണ് മധു വാര്യർ പങ്കുവെച്ചിരിക്കുന്നത്. രസകരമായ വിഡിയോക്ക് നിരവധി കമന്റുകളും ലഭിച്ചു. അതിസമയം, നടനിൽ നിന്നും സംവിധായകനിലേക്ക് ചുവടുവെച്ചിരിക്കുകയാണ് മധു വാര്യർ. സഹോദരിയായ മഞ്ജു വാര്യരാണ് ‘ലളിതം, സുന്ദരം’ എന്ന ചിത്രത്തിൽ നായികയായത്. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബിജു മേനോൻ ആണ് ‘ലളിതം, സുന്ദര’ത്തിൽ നായകനായെത്തിയത്.

‘ദി ക്യാമ്പസ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച മധു വാര്യർ സിനിമയുടെ മിക്ക മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ‘സ്വലേ’, ‘മായാമോഹിനി’ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചത് മധുവാര്യർ ആയിരുന്നു. അതേസമയം, മഞ്ജു വാര്യർ ഒട്ടേറെ ചിത്രങ്ങളും നൃത്തവേദികളുമായി തിരക്കിലാണ്.

read Also: ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ?; ഹൃദയസ്പർശിയായ വീഡിയോ

ലോകമെങ്ങുമുള്ള മലയാളികൾക്കിടയിൽ നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. അഭിനയത്തിലെ മികവ് കൊണ്ടും ആരാധകരോടുള്ള സ്നേഹം കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിലാണ് മഞ്ജു വാര്യർക്ക് സ്ഥാനം. 

Story highlights- madhu warrier shares manju warrier’s funny video