ഇവൾ ശ്യാമ; കടൽത്തീരത്ത് നർത്തനഭാവങ്ങളിൽ മമിത ബൈജു- ചിത്രങ്ങൾ

April 17, 2023

സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ സോന എന്ന കഥാപാത്രം മാത്രം മതി മമിത ബൈജുവിനെ എന്നും മലയാളികൾ ഓർമ്മിക്കാൻ. കൈനിറയെ ചിത്രങ്ങൾ അതിനു മുൻപും പിൻപും ചെയ്തിട്ടുണ്ടെങ്കിലും സോനയാണ് എപ്പോഴും പ്രേക്ഷകർക്ക് പ്രിയപ്പെട്ടത്. ഇപ്പോൾ അന്യഭാഷകളിലേക്കും ചേക്കേറാൻ ഒരുങ്ങുന്ന നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

ശ്യാമ എന്ന പേരുനൽകിയിരിക്കുകയാണ് ചിത്രങ്ങൾക്ക്. കടൽത്തീരത്ത് മനോഹര ഭാവങ്ങളിൽ നിറഞ്ഞാടുകയാണ് മമിത ബൈജു. നിരവധി ആളുകളാണ് നടിയുടെ ചിത്രത്തിന് കമന്റുകളുമായി എത്തിയത്. അതേസമയം, പ്രണയവിലാസം എന്ന ചിത്രത്തിലാണ് മമിത ഏറ്റവും ഒടുവിൽ വേഷമിട്ടത്.

സൂപ്പർ ശരണ്യക്ക് ശേഷം അനശ്വര രാജനും അർജുൻ അശോകനും മമിത ബൈജുവും ഒന്നിച്ചെത്തിയ ചിത്രമാണ് പ്രണയവിലാസം. ഒരു ഭാര്യയുടെയും ഭർത്താവിന്റെയും പ്രണയമില്ലായ്മയ്ക്കപ്പുറം അവരുടെ ഇന്നലെകളിലെ പ്രണയങ്ങളും പുത്തൻ തലമുറയുടെ പ്രായത്തിനോടുള്ള നേർകാഴ്ചയുമൊക്കെ ചിത്രം പങ്കുവയ്ക്കുന്നു. 

read Also: ടൈപ്പിങ്ങിന് ഇത്ര സ്പീഡോ? ഫാർമസി ജീവനക്കാരന്റെ സ്പീഡ് കണ്ട് ഞെട്ടി ആളുകൾ

 സൂര്യക്കൊപ്പവും വേഷമിടാൻ ഒരുങ്ങുകയാണ് നടി. സൂര്യയുടെ ഇതിന് മുൻപിറങ്ങിയ ചിത്രങ്ങളിലും നടിമാരിൽ മലയാളി സാന്നിധ്യമുണ്ടായിരുന്നു. അപർണ ബാലമുരളി, ലിജോമോൾ ജോസ്, പ്രയാഗ മാർട്ടിൻ എന്നിവരാണ് ഇതിന് മുൻപിറങ്ങിയ സൂര്യയുടെ ചിത്രങ്ങളുടെ ഭാഗമായിരുന്ന മലയാള നടിമാർ.

Story highlights- mamitha baiju beautiful photos